Join Whatsapp Group. Join now!

ഭരണഘടനാ സംരക്ഷണത്തിന് രാഷ്ട്രീയ ഐക്യം രൂപപ്പെടണം: ഇ സി ആഇശ

മതേതര-ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി രാഷ്ട്രീയ ഐക്യം രൂപപ്പെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിKerala, News, A.C Ayisha statement
കാസര്‍കോട്: (my.kasargodvartha.com 12.03.2018) മതേതര-ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി രാഷ്ട്രീയ ഐക്യം രൂപപ്പെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി ആഇശ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ ഗൂഢതന്ത്രങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുകയാണ്. കേവലം ഇലക്ഷന്‍ നീക്ക്‌പോക്കുകള്‍ക്കപ്പുറം ഇത്തരം വെല്ലുവിളികളെ ആശയപരമായും പ്രായോഗികമായും ചെറുത്ത് തോല്‍പിക്കാനുള്ള കരുത്ത് മതേതര-ജനാധിപത്യ കൂട്ടായ്മകളിലൂടെ സാധ്യമാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ശശി പന്തളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ പികെ അബ്ദുര്‍ റഹ് മാന്‍, റംല മമ്പാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

< !- START disable copy paste -->

Post a Comment