കാസര്‍കോട്: (www.kasargodvartha.com 10.02.2018) 'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17 ന് കാസര്‍കോട്ട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിനും ബഹുജനറാലിക്കും പ്രചരണ പരിപാടികള്‍ സജീവമായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചതിന്റെ പ്രഖ്യപന ദിനമായ ഫെബ്രുവരി 17 ന് കേരളത്തില്‍ മുവാറ്റുപ്പുഴ, പന്തളം, തിരൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും സംഘടിപ്പിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ സപ്തഭാഷാസംഗമ ഭൂമിയായ കാസര്‍കോട്ട് അണിനിരക്കും. യൂണിറ്റ് മാര്‍ച്ചിനെ അനുഗമിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി വിളിച്ചോതി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും, പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തൃക്കരിപ്പുര്‍, നിലേശ്വരം, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, വിദ്യാനഗര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങി പ്രധാന സ്ഥലങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജനകീയ സ്വാഗത സംഘങ്ങള്‍ രൂപികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററ്റുകളും നിരന്നു കഴിഞ്ഞു. ഫെബ്രവരി 11ന് പൊതുജനങ്ങളെ ഗൃഹസമ്പര്‍ക്കത്തിലൂടെ പരിപാടികളിലേക്ക് ക്ഷണിക്കുന്നതിനും ഒരുക്കം നടക്കുന്നുണ്ട്.
വിവിധ സ്ഥലങ്ങളില്‍ വിളംബര ജാഥകള്‍, വിവിധ പ്രചരണ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കു. പരിപാടി വിജയമാക്കണമെന്ന് സ്വാഗത സംഘം ജില്ലാ കണ്‍വീനര്‍ വൈ മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.
Keywords: Kerala, News, Popular Front, Thrikkarippur, Kasargod, Politics, Popular Front day: Unity march will be conducted in Kasargod