കാസര്‍കോട്: (www.kasargodvartha.com 17.02.2018) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനമായ ശനിയാഴ്ച 'ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി, കാസര്‍കോട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി സമ്മേളന നഗരിയില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ പി കെ അബ്ദുല്‍ ലത്വീഫ് പതാക ഉയര്‍ത്തി.
സംസ്ഥാന സമിതി അംഗങ്ങളായ ബി. നൗഷാദ്, ടി.കെ. അബദുല്‍ സമദ്, കെ.കെ. ഹിഷാം, എം.വി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍, ജില്ല പ്രസിഡണ്ടുമാരായ നിസാര്‍ അഹ് മദ്, സി.എ. ഹാരിസ്, വി.കെ നൗഫല്‍, പി.ടി. സിദ്ദീഖ്, വൈ മുഹമ്മദ്, കണ്‍വീനര്‍ സി.എം. നസീര്‍ സംബന്ധിച്ചു. പൂര്‍വികന്‍മാര്‍ നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണ്. ഈ സന്ദേശം ഉയര്‍ത്തിയാണ് ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്.
വൈകിട്ട് 4.30 ന് പുലിക്കുന്ന് (ടൗണ്‍ ഹാള്‍ പരിസരത്ത്) നിന്നും യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും ആരംഭിക്കും. എം.ജി. റോഡ്, ബാങ്ക് റോഡ്, കെ.പി ആര്‍ റാവു റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, സ്പീഡ് വേ ഇന്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്വീഫ് അധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. ടി. അബ്ദുര്‍ റഹ് മാന്‍ ബാഖവി, കെ കെ മജീദ് ഖാസിമി, കവിത എ കെ, പി എം മുഹമ്മദ് രിഫ, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Keywords: Kerala, News, Popular Front Day; Unity march on Saturday
< !- START disable copy paste -->