Join Whatsapp Group. Join now!

എം കെ അഹ് മദ് പള്ളിക്കര അനുസ്മരണം സംഘടിപ്പിച്ചു

മാപ്പിളപ്പാട്ടിന്റെ പെരുമഴ പെയ്യിച്ച ഉത്തര മലബാറിലെ കാവ്യതേജസ് എം കെ അഹ് മദിന്റെ Kerala, News, Kasargod, Bekal, Remembrance.
ബേക്കല്‍: (my.kasargodvartha.com 07.02.2018) മാപ്പിളപ്പാട്ടിന്റെ പെരുമഴ പെയ്യിച്ച ഉത്തര മലബാറിലെ കാവ്യതേജസ് എം കെ അഹ് മദിന്റെ 19-ാം അനുസ്മരണം സംഘടിപ്പിച്ചു. അഹ് മദ് സ്മാരക സമിതി പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി ഗാന രചയിതാവ് കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലയില്‍ ജനിച്ച് പോയി എന്ന ഒറ്റകുറ്റം കൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോവുകയും കാലശേഷം അധികൃതരുടെ അനാസ്ഥ മൂലം ഒരു സ്മാരകം പോലും നിര്‍മ്മിക്കപ്പെടാത്ത നിരാശ അനുസ്മരണ പ്രഭാഷണം ന്നടത്തിയവര്‍ ഓര്‍മിപ്പിച്ചു.

Kerala, News, Kasargod, Bekal, Remembrance, M.K Ahmad Pallikkara remembrance conducted.

ഡോക്യൂമെന്ററി സംവിധായകന്‍ താഹിര്‍ ഇസ്മായീല്‍, പി.എസ് ഹമീദ്, അസീസ് തായിനേരി, ഹമീദ് കോളിയടുക്കം, ടി.എം.ലത്തീഫ്, സിദ്ദീഖ് പള്ളിപ്പുഴ, സാജിദ് മൗവ്വല്‍, ഇബ്രാഹിം പള്ളിപ്പുഴ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

കെ ഇ എ ബക്കര്‍ അധ്യക്ഷത വഹിച്ചു. എം.കെ അഹ് മദ് സ്മാരക കണ്‍വീനര്‍ മൗവ്വല്‍ മുഹമ്മദ് മാമു അതിഥികളെ പരിചയപ്പെടുത്തി. അഷ്‌റഫ് പയ്യന്നൂര്‍, കണ്ണൂര്‍ സീനത്ത്, എം.എ.ഗഫൂര്‍ ഇസ്മായീല്‍ തളങ്കര, ആദില്‍ അത്തു തുടങ്ങിയവരുടെ ഇശല്‍ മഴ ഗാനവിരുന്നും ഉണ്ടായിരുന്നു. എം.ബി ഷാനവാസ് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Bekal, Remembrance, M.K Ahmad Pallikkara remembrance conducted.

Post a Comment