Join Whatsapp Group. Join now!

കലവറ ഘോഷയാത്രയ്ക്ക് പള്ളിക്കമ്മിറ്റിയുടെ സ്വീകരണം

നീലേശ്വരം പാലക്കാട്ട് കുറുംബ ഭഗവതിക്ഷേത്ര (ചീര്‍മ്മക്കാവ്) നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശമഹോത്സവത്തിന്റെ ഭാഗമായി എത്തിയ കലവറ ഘോഷയാത്രയ്ക്ക് പള്ളിക്കമ്മറ്റിKerala, News, Masjid Committee's Reception for Temple fest Program
നീലേശ്വരം: (my.kasargodvartha.com 24.02.2018) നീലേശ്വരം പാലക്കാട്ട് കുറുംബ ഭഗവതിക്ഷേത്ര (ചീര്‍മ്മക്കാവ്) നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശമഹോത്സവത്തിന്റെ ഭാഗമായി എത്തിയ കലവറ ഘോഷയാത്രയ്ക്ക് പള്ളിക്കമ്മറ്റി സ്വീകരണം നല്‍കി. മാനവ മൈത്രി മത സൗഹാര്‍ദത്തിന്റെ കൂടിച്ചേരലായിരുന്നു സ്വീകരണ ചടങ്ങ്.

ചൂട്വം തറവാട്ടില്‍ നിന്നും എത്തിയ ഘോഷയാത്രയ്ക്കാണ് ചിറപ്പുറം ദാറുല്‍ ഇസ്ലാം മുസ്ലിം ജമാഅത്ത് കമ്മിറ്റി ദാഹജലം നല്‍കി സ്വീകരിച്ചത്. സ്വീകരണ ചടങ്ങില്‍ പള്ളിക്കമ്മറ്റി പ്രസിഡണ്ട് സി.എച്ച്. നാസര്‍, സെക്രട്ടറി എം. അബ്ദുല്‍ സലാം, ജോ. സെക്രട്ടറി എല്‍. അഷ്‌റഫ്, ഇബ്രാഹിം, മഹ് മൂദ്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.വി. രാജീവന്‍, ജോ. കണ്‍വീനര്‍ കെ. ഗിരീഷ് കുമാര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വൈ. കൃഷ്ണദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Masjid Committee's Reception for Temple fest Program
< !- START disable copy paste -->

Post a Comment