Join Whatsapp Group. Join now!

കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സാമ്പത്തിക സെമിനാര്‍

കേന്ദ്ര സര്‍വകലാശാലയില്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ അന്താരാഷ്ട്ര സാമ്പത്തിക സെമിനാര്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സാമ്പത്തികKerala, News, Financial Seminar in KCU
കാസര്‍കോട്: (my.kasargodvartha.com 27.02.2018) കേന്ദ്ര സര്‍വകലാശാലയില്‍ മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ അന്താരാഷ്ട്ര സാമ്പത്തിക സെമിനാര്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്തു നേടി, ഇനിയെന്ത് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി 150 ഓളം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

മാര്‍ച്ച് ഒന്നിന് വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. പി അബ്ദുല്‍ കരീം അധ്യക്ഷനാവും. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഫറന്‍സ് കണ്‍വീനര്‍ ശ്യാംപ്രസാദ്, ഡോ. അന്‍വര്‍ സാദത്ത്, കെ ഭാസി സംബന്ധിച്ചു.

< !- START disable copy paste -->

Post a Comment