കുംബഡാജെ: (my.kasargodvartha.com 14.02.2018) മദ്രസ മണ്ണില്‍ പച്ചക്കറി തോട്ടമുണ്ടാക്കി മദ്രസ വിദ്യാര്‍ത്ഥികള്‍. തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ് ലാം സുന്നി മദ്രസ വിദ്യാര്‍ത്ഥികളാണ് പച്ചക്കറി തോട്ടമുണ്ടാക്കി മാതൃകയായത്. സ്‌കൂള്‍- മദ്രസ പാഠ പുസ്തകങ്ങളില്‍ നിന്ന് ലഭിച്ച പ്രകൃതി സ്‌നേഹവും വിഷപച്ചക്കറിയോടുള്ള വിയോജിപ്പുമാണ് മദ്രസ മുറ്റത്ത് വളക്കൂറുള്ള മണ്ണില്‍ വിത്തുകള്‍ പാകാന്‍ പ്രേരിപ്പിച്ചത്.
പ്രഥമ വിളവെടുപ്പില്‍ സുലഭമായി ലഭിച്ച പച്ചക്കറികള്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വിതരണം ചെയ്തു. വെണ്ടയ്ക്ക, കോവക്ക, പയര്‍, പീര, ചീര, വഴുതനങ്ങ, മുളക്, ബസള എന്നിവയെല്ലാം വിളവെടുത്തു. കഴിഞ്ഞ വര്‍ഷം മത്തനായിരുന്നു കൂടുതല്‍ ലഭിച്ചത്. ഇബ്രാഹിം ബാത്തിഷ, ഫാരിസ്, അഹ് മദ് രിഫായി, ഉമറുല്‍ ഫാറൂഖ്, അബൂബക്കര്‍ സിദ്ദീഖ്, മുനവ്വര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ് മദ്രസ വളപ്പില്‍ തോട്ടമുണ്ടാക്കി പരിപാലിച്ചത്.
മദ്രസ പ്രധാനാധ്യാപകന്‍ അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്‍ മജീദ് ഫാദിലി കുണ്ടാര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Madrasa, Kasargod, Kumbadaje, Agriculture farming by Madrasa students.