കാസര്‍കോട്: (my.kasargodvartha.com 05.02.2018) പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്‍പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ നടത്തുന്ന അവകാശ സമരങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തി നിര്‍വീര്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ പൗരന് ആരോപിച്ചു. പി യു സി എല്ലിന്റെ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സമരങ്ങള്‍ നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് നേരിടുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പി.യു.സി.എല്ലിന്റെ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി അഡ്വ. നവീന്‍ രാജ് (പ്രസിഡണ്ട്), ബി.എം നാഗേഷ് (വൈസ് പ്രസിഡണ്ട്്), കെ.വി രവീന്ദ്രന് (സെക്രട്ടറി), ടി.കെ പ്രഭാകരന് (ജോ. സെക്രട്ടറി), അബ്ദുല്ലക്കുഞ്ഞി (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി എം.എസ് മാത്യു, ഗണേശ് പാണത്തൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Adv. P.A Pauran statement
< !- START disable copy paste -->Keywords: Kerala, News, Adv. P.A Pauran statement