Join Whatsapp Group. Join now!

എസ്.ടി യു കലക്ട്രേറ്റ് മാര്‍ച്ച് താക്കീതായി; തൊഴില്‍ മേഖലകള്‍ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യം

നോട്ട് നിരോധനം കൊണ്ടും ജി.എസ്.ടി നടപ്പിലാക്കിയത് മൂലവും തകര്‍ച്ചയെ നേരിടുന്ന തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറിKerala, News, STU Collectorate march conducted
കാസര്‍കോട്: (my.kasargodvartha.com 31.01.2018) നോട്ട് നിരോധനം കൊണ്ടും ജി.എസ്.ടി നടപ്പിലാക്കിയത് മൂലവും തകര്‍ച്ചയെ നേരിടുന്ന തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ കലേ്രക്ടറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാര- വാണിജ്യ രംഗം കടുത്ത മാന്ദ്യം നേരിടുന്നതിനാല്‍ ചരക്ക് - കയറ്റിറക്ക് മേഖല പ്രതിസന്ധിയിലാണ്. മോട്ടോര്‍ മേഖലയാകെ സ്വകാര്യ - കുത്തക വല്‍ക്കരണത്തിന്റെ പാതയിലാണ്. മണ്ണും മണലും അസംസ്‌കൃത വസ്തുക്കളും കിട്ടാതെ നിര്‍മ്മാണമേഖല പാടേ തകര്‍ന്നിരിക്കുന്നു. തൊഴിലാളികളുടെ അംശാദായം കൊണ്ട് നിലനില്‍ക്കുന്ന ക്ഷേമ ബോര്‍ഡുകളുടെ ഫണ്ട് വകമാറ്റി ക്ഷേമ ബോര്‍ഡുകളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം. വിരമിച്ച തൊഴിലാളികളുടെ പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ലെന്നും അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് എ. അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ബി.കെ. അബ്ദുല്‍ സമദ്, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, മുത്തലിബ് പാറക്കെട്ട്, അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, കുഞ്ഞഹ് മദ് കല്ലൂരാവി, ഉമ്മര്‍ അപ്പോളോ, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍, ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാട് പ്രസംഗിച്ചു.

വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് എന്‍.എ അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുംതാസ് സമീറ, ബീഫാത്വിമ ഇബ്രാഹിം, ആഇശത്ത് താഹിറ, ഫരീദ സക്കീര്‍ അഹ് മദ്, ബി.പി. മുഹമ്മദ്, സുബൈര്‍ മാര, ടി.പി. മുഹമ്മദ് അനീസ്, പി.ഐ.എ ലത്വീഫ് , യൂനുസ് വടകര മുക്ക്, കരീം കുശാല്‍നഗര്‍, കെ.എം.എ. ഖാദര്‍, മുജീബ് കമ്പാര്‍, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗ്രാല്‍, ശുക്കുര്‍ ചെര്‍ക്കള, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബോവിക്കാനം, മൊയ്തീന്‍ കൊല്ലമ്പാടി, എസ്.എം അബ്ദുര്‍ റഹ് മാന്‍, സിദ്ദീഖ് ചക്കര, ഷബീര്‍ തുരുത്തി നേതൃത്വം നല്‍കി.


Keywords: Kerala, News, STU Collectorate march conducted
< !- START disable copy paste -->

Post a Comment