Join Whatsapp Group. Join now!

വിലനിര്‍ണ്ണയത്തിലെ അശാസ്ത്രീയത നിലനിര്‍ത്തി സ്വത്ത് വില പുനര്‍ നിര്‍ണ്ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം: റിയല്‍ എസ്റ്റേറ്റ് ഏജന്‍സീസ് അസോസിയേഷന്‍

വിലനിര്‍ണ്ണയത്തിലെ അശാസ്ത്രീയത നിലനിര്‍ത്തി സ്വത്ത് വില പുനര്‍ നിര്‍ണ്ണയിക്കാനുള്ള Kerala, News, Kasargod, Real Estate Agencies Association convention
കാസര്‍കോട്: (www.kasargodvartha.com 29.01.2018) വിലനിര്‍ണ്ണയത്തിലെ അശാസ്ത്രീയത നിലനിര്‍ത്തി സ്വത്ത് വില പുനര്‍ നിര്‍ണ്ണയിക്കാനുള്ള സര്‍ക്കാര്‍് തീരുമാനം പ്രതിഷേധര്‍ഹമാണെന്ന് കേരള റിയല്‍ എസ്റ്റേറ്റ് ഏജന്‍സീസ് അസോസിയേഷന്‍(ഐ എന്‍ ടി യു സി) ജില്ലാ കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. സ്വത്ത് കൈമാറ്റ രംഗത്തെ ഏജന്റുമാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ലേബര്‍ കാര്‍ഡ് നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭൂമി കൈമാറ്റ രംഗത്തെ സ്തംഭനാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണുക, രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന അവസാനിപ്പിക്കുക, വില നിയന്ത്രണം കൊണ്ട് വരുന്നതിന് പെട്രോളിയം ഉത്പന്നങ്ങളെ ജി എസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാനും തീരുമാനിച്ചു.


ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് ചെര്‍ക്കള അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, സംസ്ഥാന പ്രസിഡന്റ് കെ വി ദിവാകരന്‍, സെക്രട്ടറി ജനാര്‍ദ്ദന്‍ തലശ്ശേരി, വാസു മാങ്ങാട്, സുരേന്ദ്രന്‍ പയ്യന്നൂര്‍, എം എ ഇസ്മാഇല്‍, മോഹനന്‍, അബ്ദുല്‍ നാസര്‍, കെ വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന്‍ സ്വാഗതവും ഗോപാലന്‍ നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റായി അബ്ദുല്‍ റസാഖ് ചെര്‍ക്കള, വൈസ് പ്രസിഡന്റുമാര്‍-ചന്ദ്രന്‍ നീലേശ്വരം, ഇസ്മാഇല്‍ തൃക്കരിപ്പൂര്‍, ജന: സെക്രട്ടറി സുരേന്ദ്രന്‍ ചീമേനി, സെക്രട്ടറിമാര്‍-ബാലന്‍ ചെരക്കപ്പാറ, സലീം പുത്തിഗെ, ട്രഷറര്‍ കെ വി ബാലകൃഷ്ണന്‍ എന്നിവരേയും 11 അംഗ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Real Estate Agencies Association convention

Post a Comment