Join Whatsapp Group. Join now!

പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വോളിബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച കുറ്റിക്കോലില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി Kerala, News, Sports, Pathikkal Sports Club Volleyball tournament; reception-committee-formed
കുറ്റിക്കോല്‍: (my.kasargodvartha.com 13.01.2018) പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച കുറ്റിക്കോലില്‍ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഇന്ത്യയിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കുന്നുണ്ട്. വിജയികള്‍ക്ക് 25,000, 15,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

ടീം പതിക്കാല്‍ രാധാകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ നല്‍കുന്ന ജില്ലയിലെ മികച്ച കായിക താരത്തിനുള്ള അവാര്‍ഡ് വോളി നൈറ്റിന്റെ ഉദ്ഘാടന പരിപാടിയില്‍ വിതരണം ചെയ്യും. വോളിബോള്‍ അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി അംഗം പി ഗോപിനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. അനീഷ് മുന്നാട് സ്വാഗതം പറഞ്ഞു. വിജയകൃഷ്ണന്‍ മാഷ് അധ്യക്ഷത വഹിച്ചു.

രാഘവന്‍ മുന്നാട്, സുരേഷ് മുന്നാട്, രാജേഷ് ബാബു, കെ ജി വിനോദ്, കെ.ടി നായര്‍, എം.ആര്‍ സുകുമാരന്‍, പി ഗോപാലന്‍ മാസ്റ്റര്‍, സുകു പറയംപള്ളം, രാഘവന്‍ മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍ കക്കോട്ടമ്മ തുടങ്ങിയവര്‍ സംസാരിച്ചു. ജിതിന്‍ ഗോപി മുന്നാട് നന്ദി പറഞ്ഞു.

ഭാരവാഹികളായി പി ഗോപിനാഥന്‍ (ചെയര്‍മാന്‍), അനീഷ് മുന്നാട് (കണ്‍വീനര്‍, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി, പി ഗോപാലന്‍ മാസ്റ്റര്‍, എം അനന്തന്‍ മുന്നാട്, സി ബാലന്‍ കുറ്റിക്കോല്‍, ടി ബാലന്‍ (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
രാധാകൃഷ്ണന്‍ മാസ്റ്റർ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Pathikkal Sports Club Volleyball tournament; reception-committee-formed
< !- START disable copy paste -->

Post a Comment