Kerala

Gulf

Chalanam

Obituary

Video News

തളങ്കരക്ക് വികസനവും വളര്‍ച്ചയും ഉണ്ടാക്കിയത് മുസ്ലിം ലീഗ്, അല്ലാതെ തളങ്കരയെ ചുവപ്പിക്കാന്‍ നടക്കുന്നവരല്ല: എ അബ്ദുര്‍ റഹ് മാന്‍

തളങ്കര: (my.kasargodvartha.com 07.01.2018) തളങ്കര എന്നും മുസ്ലിം ലീഗിനെ നെഞ്ചിലേറ്റിയ ചരിത്രമാണുള്ളതെന്നും തളങ്കരക്ക് വികസനവും വളര്‍ച്ചയും ഉണ്ടാക്കിയത് മുസ്ലിം ലീഗും എം.എല്‍.എയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരാണെന്നും അല്ലാതെ തളങ്കര ചുവപ്പിക്കാന്‍ നടക്കുന്നവരല്ലെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. 29 വര്‍ഷമായി നാടിനെ പ്രതിനിധീകരിക്കുന്ന എം.പി. ഒറ്റ നയാ പൈസ പോലും തളങ്കരക്കോ കാസര്‍കോട് നഗരസഭ പ്രദേശത്തേക്കോ അനുവദിച്ചിട്ടില്ലെന്നും എ. അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വാര്‍ഡ് സമ്മേളനങ്ങളില്‍ പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ഹൂം ഖാസിയാറകം മുഹമ്മദ് കുഞ്ഞി നഗറിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ടി.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ഷരീഫ് കോട്ടപ്പുറം (മലപ്പുറം) മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡില്‍ നിന്നും മത-വിദ്യാഭ്യാസ -സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നവരേയും സര്‍ക്കാര്‍ സേവനമനുഷ്ഠിച്ച് വിരമിച്ചവരേയും ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരേയും, ഹുദവി ബിരുദം നേടിയവരേയും, മദ് റസ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. രണ്ട് വര്‍ഷമായി പള്ളിക്കാല്‍ വാര്‍ഡില്‍ നടപ്പിലാക്കി വരുന്ന റഹ് മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീല്‍ചെയര്‍, തയ്യല്‍ മെഷീന്‍, വിധവ - വാര്‍ദ്ധക്യ - ചികിത്സാ ധനസഹായ വിതരണവും നടത്തി.

സമ്മേളനവുമായി ബന്ധപ്പെട്ട് പള്ളിക്കാല്‍ ശാഖ എം.എസ്.എഫ് നടത്തിയ കഥ - കവിത - ചിത്രരചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ത്വാഖ അഹ് മദ് മൗലവി, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ഇഖ്ബാല്‍ ടി.എം, അഡ്വ. വി.എം. മുനീര്‍, അഷ്‌റഫ് കെല്‍, ഖാലിദ് പച്ചക്കാട്, എ.എ. അസീസ്, ഹമീദ് ബെദിര, ടി.എ. മുഹമ്മദലി ബഷീര്‍, ഡോ. ടി.എ. മഹ് മൂദ്, ടി.എ. കുഞ്ഞാമദ് മാസ്റ്റര്‍, പി.എസ്. അബ്ദുല്‍ ഹമീദ്, ഖലീല്‍ ദാരിമി, അഹ് മദ് ഹാജി അങ്കോല, അമാനുല്ല അങ്കാര്‍, ഷാഫി ടി.എച്ച്, സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍, ഹാരിസ് ബെദിര, ഖലീല്‍ തുരുത്തി സംബന്ധിച്ചു.

അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും എന്‍.എ.അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pallikkal Ward Muslim League, Pallikkal Ward Muslim League conference inaugurated by A. Abdul Rahman
< !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive