Join Whatsapp Group. Join now!

മൊഗ്രാല്‍ സൂപ്പര്‍ കപ്പ് 2018; ഒരുക്കങ്ങളായി, മാമാങ്കം ജനുവരി 2 ന്, 1 നു വിളംബര ജാഥ

പുതുവര്‍ഷത്തില്‍ മൊഗ്രാലിനെ ഉത്സവാന്തരീക്ഷത്തിലാക്കാന്‍ ശദാബ്ദി ആഘോഷിക്കുന്ന Kerala, News, Kasargod, Football tournament, Mogral.
കാസര്‍കോട് : (my.kasargodvartha.com 01.01.2018) പുതുവര്‍ഷത്തില്‍ മൊഗ്രാലിനെ ഉത്സവാന്തരീക്ഷത്തിലാക്കാന്‍ ശദാബ്ദി ആഘോഷിക്കുന്ന മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് റോക്കി സ്‌പോര്‍ട്‌സ് ദുബായ്, ഇമാന്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജെ. ആര്‍. ടി ദുബായ് സൂപ്പര്‍ കപ്പ് സീസണ്‍ 2 ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ലബ്ബ് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാല്‍പന്ത് കളിയുടെ നാടായി അറിയപ്പെടുന്ന മൊഗ്രാലില്‍ 1918 ലാണ് മൊഗ്രാല്‍ ഫുട്‌ബോള്‍ ടീം രൂപം കൊണ്ടത്. ശദാബ്ദി നിറവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആഘോഷലഹരിയിലാണ് മൊഗ്രാലിലെ ഫുട്‌ബോള്‍ ആരാധകരും നാട്ടുകാരും. കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലനം പോലുള്ള പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ക്ലബ്ബിന്റെ നൂറാം വാര്‍ഷികമെന്നത് നാട്ടുകാരുടെയും, നല്ലവരായ പ്രവാസി സുഹൃത്തുക്കളുടേയുമൊക്കെ കൂട്ടായ്മയുടെ വിജയമാണ്. ഫുട്‌ബോളിനെ മൊഗ്രാല്‍ പ്രദേശത്തുകാര്‍ക്ക് ഒരു 'കളി 'യായി മാത്രം കാണാന്‍ കഴിയില്ല. അത് പ്രദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നുള്ളതാണു ക്ലബ്ബിന്റെ നൂറാം വാര്‍ഷികാഘോഷവും, അതിന്റെ ഒരുക്കങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്.

Kerala, News, Kasargod, Football tournament, Mogral.


മൊഗ്രാല്‍ സ്‌കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ ലൂസിയ ഫ് ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ ജനുവരി 2 നു വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന മത്സരം ആരംഭിക്കും. 2, 3, 4, 5, 6, 7, തീയ്യതികളിലാണ് മത്സരം. ദിവസേന 5 മത്സരങ്ങള്‍ അരങ്ങേറും. ഉദ്ഘാടന മത്സരത്തില്‍ ഗല്ലി ഇന്ത്യന്‍സ്, ടി. വി. എസ് ജൂപ്പിറ്റര്‍ എഫ്. സി മാരക്കാനയെ നേരിടും. 8 ടീമുകളിലായി ദേശീയ സംസ്ഥാന താരങ്ങള്‍ കളത്തിലിറങ്ങും. സിറ്റി ഫാല്‍ക്കണ്‍ ക്ലൈമാക്‌സ് എഫ്. സി, ലൂസിയാസ് ഡ്യൂഡ്‌സ്, മിംസ് എഫ്. സി. കെ, എഫൊര്‍ട്‌സ് എഫ്. സി മൊഗ്രാല്‍, കാസ്‌ക് എഫ്. സി. സിറ്റിസണ്‍ തുടങ്ങിയവയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.

ജനുവരി ഒന്നിന് വൈകുന്നേരം 4 മണിക്ക് വര്‍ണ്ണവിസ്മയമൊരുക്കി സൂപ്പര്‍ കപ്പ് 2018 വിളംബര ജാഥ നടത്തും. നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. ജാഥ നാങ്കി മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌ററ് ചെയര്‍മാന്‍ എന്‍. എ മുഹമ്മദലി കുമ്പള ഫ് ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. 8 ടീമുകള്‍ അവരവരുടെ ജേഴ്‌സി അണിഞ്ഞു ജാഥയില്‍ അണിനിരക്കും. പ്രധാന സ്‌പോണ്‍സര്‍മാരായ വൈവ് ക്ലോത്തിങ്, മിംസ് കഫേയുമാണ് വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കുന്നത്.

ഉദ്ഘാടന സമാപന ചടങ്ങുകളില്‍ സാമൂഹ്യ സാംസ്‌കാരിക കായിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും, ജനപ്രതിനിധികളും സംബന്ധിക്കും. കൂടാതെ കളിയുടെ ഓരോ ദിവസവും പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിക്കും. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല താരങ്ങളെ ചടങ്ങില്‍ ആദരിക്കുന്നതോടൊപ്പം വിടപറഞ്ഞു പോയ താരങ്ങളെ വേദിയില്‍ സ്മരിക്കുകയും ചെയ്യുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് അന്‍വര്‍ അഹമ്മദ്, സെക്രട്ടറി ആസിഫ് ഇക്ബാല്‍, ട്രഷറര്‍ റിയാസ് മൊഗ്രാല്‍, ഭാരവാഹികളായ കെ. പി മുഹമ്മദ്, സൈഫുദ്ധീന്‍, ഷരീഫ് ഗല്ലി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Football tournament, Mogral, Mogral super cup; Preparation completed.

Post a Comment