Join Whatsapp Group. Join now!

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്; ഓരോ വര്‍ഷവും 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ; സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി, വീഡിയോ കാണാം

സംസ്ഥാനത്തെ 25 ലക്ഷേത്തോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് Kerala, News, Videos, Kasargod, Kerala Govt's Awaz scheme: Rs.15,000 worth free treatment for migrant labors.
കാസര്‍കോട്: (my.kasargodvartha.com 06.01.2018) സംസ്ഥാനത്തെ 25 ലക്ഷേത്തോളം വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവാസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതി പ്രകാരം ഓരോ വര്‍ഷവും 15,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ജനുവരി 14 ന് രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കാര്‍ഡ് വിതരണം ചെയ്യും.

ഒരു അന്യസംസ്ഥാന തൊഴിലാളി കേരളത്തില്‍ ഒരു വര്‍ഷം ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഒരു വര്‍ഷത്തേക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് ആയി രണ്ട് ലക്ഷം രൂപയും നല്‍കും.

Kerala, News, Videos, Kasargod, Kerala Govt's Awaz scheme: Rs.15,000 worth free treatment for migrant labors.

                                                           Representational Image
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ബോധവല്‍ക്കരണ ക്യാമ്പയിന് കലക്ടര്‍ കെ ജീവന്‍ ബാബു നേതൃത്വം നല്‍കി. ആവാസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പദ്ധതിയുടെ പ്രയോജനം മുഴുവന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ജോലിക്ക് പോകാനായി ഒത്തുകൂടുന്ന സമയത്ത് തന്നെ ക്യാമ്പയിന്‍ സംഘടിപ്പിച്ചതെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

500 ല്‍ പരം ആളുകള്‍ ക്യാമ്പയിനില്‍ സംബന്ധിച്ചു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ തര്‍ജിമ ചെയ്തു കൊടുക്കാമനും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. കുമാരന്‍ നായര്‍, കേശവന്‍, ജയകൃഷ്ണന്‍, തൊഴില്‍ വകുപ്പ് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Videos, Kasargod, Kerala Govt's Awaz scheme: Rs.15,000 worth free treatment for migrant labors.

Post a Comment