Join Whatsapp Group. Join now!

കേരളത്തില്‍ ആദ്യമായി ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദുമയില്‍; ദേശീയ ശ്രദ്ധ നേടിയ 26 പ്രൊഫഷണല്‍ ടീമുകള്‍ മാറ്റുരക്കും

18 മുതല്‍ 21 വരെ ഉദുമയില്‍ നടക്കുന്ന വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തിKerala, News, Sports, Industrial National Kabaddi Championship in Kasaragod
കാസര്‍കോട്: (my.kasargodvartha.com 15.01.2018) 18 മുതല്‍ 21 വരെ ഉദുമയില്‍ നടക്കുന്ന വിഎന്‍എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അമേച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള കബഡി അസോസിയേഷന്‍, കാസര്‍കോട് കബഡി അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് നാലാംവാതുക്കല്‍, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവര്‍ ചേര്‍ന്നാണ് ദേശീയ ശ്രദ്ധ നേടിയ 26 പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് ഉദുമ പള്ളത്ത് വേദി ഒരുക്കുന്നത്.

എയര്‍ ഇന്ത്യ, ഒഎന്‍ജിസി, ബിപിസിഎല്‍, മഹേന്ദ്ര ആന്‍ഡ് മഹേന്ദ്ര, വിജയ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക്, എച്ച്എഎല്‍ ബംഗളൂരു, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, സിഐഎസ്എഫ്, ഐടിബിപി, ബിഎസ്എഫ്, സിആര്‍പിഎഫ്, പോസ്റ്റല്‍ ടീം, ബിഎസ്എന്‍എല്‍, ഡല്‍ഹി പോലീസ്, കസ്റ്റംസ്, യുപി പൊലീസ് തുടങ്ങിയ ടീമുകള്‍ മാറ്റുരക്കും.

18 ന് വൈകിട്ട് നാലിന് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. അമേച്വര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ദിനേശ് പട്ടേല്‍ പതാകയുര്‍ത്തും. ഇന്റര്‍ നാഷണല്‍ കബഡി ഫെഡറേഷന്‍ സ്ഥാപക പ്രസിഡണ്ട് ഗലോട്ട് മുഖ്യാതിഥിയായിരിക്കും. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, ജില്ലാ പൊലീസ് മേധാവി കെ ജി സെമണ്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ പങ്കെടുക്കും.

സമാപന സമ്മേളന ദിവസമായ 21 ന് വൈകിട്ട് നാലിന് മത്സരം കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനാകും. 390 ലധികം കളിക്കാര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെയും തിരഞ്ഞെടുക്കും. കേരളത്തില്‍ ആദ്യമായാണ് ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ട് കോര്‍ട്ടും 6,000 കാണികള്‍ക്ക് ഇരിക്കാവുന്ന ഗാലറിയും പൂര്‍ത്തിയായിട്ടുണ്ട്. മത്സരങ്ങള്‍ക്കു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്വകാര്യ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ അഹ് മദ് ഷരീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ വി ഹരിഹരസുധന്‍, ട്രഷറര്‍ അഷ്‌റഫ് മൊട്ടയില്‍, മുഹമ്മദ് യാസര്‍ നാലാംവാതുക്കല്‍, ബാലു ഏവിസ്, ഋഷിചന്ദ്രന്‍ എവീസ്, എം ബി അബ്ദുല്‍ കരീം, കേരള ജില്ലാ കബഡി അസോസിയേഷന്‍ ഭാരവാഹികളായ സുധീര്‍ കുമാര്‍, പ്രവീണ്‍ രാജ് ഉദുമ, സുരേഷ് ബാബു കുതിരക്കോട്, കോരന്‍ ഏവിസ് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Industrial National Kabaddi Championship in Kasaragod
< !- START disable copy paste -->

Post a Comment