Join Whatsapp Group. Join now!

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ Gulf, News, Dubai, Thameem, Ambulance, Felicitation for Thameem.
ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് നടന്നുകയറുകയായിരുന്നുവെന്നും തമീമിന് കെ എം സി സി നല്‍കുന്ന ആദരം ഏറെ മഹത്തരമാണെന്നും ദുബൈ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അല്‍ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ തമീമിന് നല്‍കിയ സ്‌നേഹോപഹാര ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സംഗമത്തിന് സ്വാഗതം പറഞ്ഞു.

Gulf, News, Dubai, Thameem, Ambulance, Felicitation for Thameem.

കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞുലൈബയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നതിന്ന് വേണ്ടി സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആറര മണിക്കൂര്‍ സമയം കൊണ്ട് തിരുവനന്തപുരം ശ്രീചിത്തിര ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് ഓടിച്ചെത്തി ചരിത്രത്തിലേക്ക് ഓടിക്കയറിയ കാസര്‍കോട് അടുക്കത്ത്ബയല്‍ തമീം നടത്തിയത് തുല്യതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്റെ ആത്മധൈര്യം ഒരു കുരുന്നു ജീവനെ രക്ഷിച്ചു. കാസര്‍കോടിന് തന്നെ അഭിമാനമായി മാറിയ തമീമിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സനേഹാദരവുകളും ചരിത്രത്തില്‍ ഇടം പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണെന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മണ്ഡലം കമ്മിറ്റിയെ മികവുറ്റതാക്കുന്നതെന്ന്ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, ദുബൈ കെ എം സി സി വൈസ് പ്രസിഡന്റ് ഹസൈനാര്‍ തൊട്ടും ഭാഗം, ദുബൈ കെ എം സി സി മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മഹാത്മാ കോളജ് വൈസ് പ്രിന്‍സിപാള്‍ ലത്തീഫ് ഉളുവാര്‍, കുമ്പള അക്കാദമി എം ഡി ഖലീല്‍ മാസ്റ്റര്‍, ദുബൈ കെ എം സി സി കാസര്‍കോട്് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, റാസല്‍ ഖൈമ കെ എം സി സി ജില്ലാ ട്രഷറര്‍ ഹമീദ് ബെള്ളൂര്‍, ജില്ലാ മണ്ഡലം ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍ സി എച്,റ ഷീദ് ഹാജി കല്ലിങ്കാല്‍, അയ്യൂബ് ഉറുമി, ടി കെ മുനീര്‍ ബന്ദാട് , യൂസുഫ് മുക്കൂട്, ഡോക്ടര്‍ ഇസ്മായില്‍, റഫീഖ് മാങ്ങാട്, അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബണൂര്‍, അസീസ് ബെള്ളൂര്‍, സലിം ചെരങ്ങായി, ഇ ബി അഹമ്മദ് ചെടയ്ക്കാല്‍, ഐ പി എം ഇബ്രാഹിം, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, കെ എം സി സി മുന്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് തങ്ങള്‍, എസ് കെ എസ് എസ് എഫ് ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, സെക്രട്ടറി സുബൈര്‍ മാങ്ങാട്, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ മുനീര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ഹസ്‌കര്‍ ചൂരി, തല്ഹത് തളങ്കര, സുബൈര്‍ അബ്ദുല്ല, ഗഫൂര്‍ ഊദ്, എം എസ് ഹമീദ് ഗോളിയടുക്ക, അബ്ദുല്ല ബെളിഞ്ച, ഉപ്പി കല്ലിങ്ങായി, ഖലീല്‍ ചൗക്കി, ഷുഹൈല്‍ കോപ്പ, റഫീഖ് ചെരങ്ങായി, കബീര്‍, ഖാദര്‍ പൈക്ക, നാസര്‍ മല്ലം, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി മദ് റസവളപ്പില്‍, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, കുഞ്ഞാമു കീഴുര്‍, നസീര്‍ ഹൈവ, ശകീല്‍ എരിയാല്‍, തഹ്ശി മൂപ്പ, ബഷീര്‍ മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷംസുദീന്‍ പാടലടുക്ക ഖിറാഅത്ത് നടത്തി. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷര്‍ ഫൈസല്‍ പാട്ടേല്‍ നന്ദി പറഞ്ഞു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡും സ്‌നേഹോപഹാരവും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി അബ്ദുല്ല ആറങ്ങാടി തമീമിന് കൈമാറി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Thameem, Ambulance, Felicitation for Thameem.

Post a Comment