Join Whatsapp Group. Join now!

മാസ്റ്റര്‍ കാര്‍ട്ടൂണിസ്റ്റ് ഹണ്ട്; വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ - കാരിക്കേച്ചര്‍ മത്സരം

മൈന്‍ഡ്ലോട്ട് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് നടക്കുന്ന ആര്‍ട്‌ലോട്ട് 2K18 കാര്‍ട്ടൂണ്‍ ശില്‍പശാലയ്ക്ക് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍ - Kerala, News, Artlot-2k18; Cartoon, Caricature competition for students
കാസര്‍കോട്: (my.kasargodvartha.com 12.01.2018) മൈന്‍ഡ്ലോട്ട് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് നടക്കുന്ന ആര്‍ട്‌ലോട്ട് 2K18 കാര്‍ട്ടൂണ്‍ ശില്‍പശാലയ്ക്ക് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍ - കാരിക്കേച്ചര്‍ മത്സരം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.

'ഹാപ്പിനെസ്' എന്ന വിഷയത്തില്‍ കാര്‍ട്ടൂണ്‍ മത്സരവും 'ഡൊണാള്‍ഡ് ട്രംപ്' എന്ന വിഷയത്തില്‍ കാരിച്ചേര്‍ മത്സരവുമാണ് നടക്കുക. ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു കാര്‍ട്ടൂണും, ഒരു കാരിക്കേച്ചറും സ്വന്തം ബയോഡാറ്റയോടൊപ്പം mindloteducation@gmail.com എന്ന ഇ-മെയില്‍ ഐഡിയിലൂടെ അയക്കാവുന്നതാണ്.

ജനുവരി 21 ന് മുമ്പായി മത്സരാര്‍ത്ഥികള്‍ അവരുടെ കാര്‍ട്ടൂണുകളും കാരിച്ചേറുകളും അയക്കണം. ജനുവരി 24 ന് മത്സര വിജയിയെ പ്രഖ്യാപിക്കും. വിജയിയെ മാസ്റ്റര്‍ കാര്‍ട്ടൂണിസ്റ്റായി പ്രഖ്യാപിക്കുകയും കുട്ടിയുടെ കാര്‍ട്ടൂണ്‍ ജനുവരി 26 റിപ്പബ്ലിക്ക് ദിന ആര്‍ടിലോട്ട് 2k18 കാര്‍ട്ടൂണ്‍ ശില്‍പശാലയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547808231 നമ്പറുമായി ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Artlot-2k18; Cartoon, Caricature competition for students
< !- START disable copy paste -->

Post a Comment