ബദിയഡുക്ക: (www.kasargodvartha.com 06/12/2017) ബദിയഡുക്കയിലെ പെട്ടിക്കടകള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ബദിയഡുക്ക ടൗണിലെ പെട്ടിക്കടകള്‍ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ചു ബുധനാഴ്ചയോ വ്യാഴാഴ്ചയോ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു അധികൃതര്‍ സൂചിപ്പിച്ചു.
കുമ്പള റോഡിലെ നവജീവന ജംഗ്ഷന്‍, പുത്തൂര്‍ റോഡിലെ കെടഞ്ചി ജംഗ്ഷന്‍, മീത്തലെ ബസാറിലെ സര്‍ക്കാര്‍ ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പെട്ടിക്കടകള്‍ പാടില്ലെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ഇതു സംബന്ധിച്ച് പെട്ടിക്കട യൂണിയന്‍ പ്രതിനിധികളുമായി ഈ മാസം 12ന് ചര്‍ച്ച നടത്തുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു.
ബോര്‍ഡ് യോഗത്തില്‍ ചില വ്യാപാരികള്‍ പൊതു സ്ഥലം കൈയേറി കച്ചവടം നടത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ അക്കാര്യത്തില്‍ പൊതുമരാമത്ത് വിഭാഗമാണ് നടപടി എടുക്കേണ്ടതെന്നു സെക്രട്ടറി യോഗത്തെ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതിയെത്തുടര്‍ന്നാണ് പെട്ടിക്കടകള്‍ക്കെതിരെ നടപടി. ടൗണില്‍ സമാന്തര ഹോട്ടലുകള്‍ നടക്കുന്നുണ്ടെന്നും, ചില പെട്ടിക്കടകള്‍ പലചരക്കു കടകളായി പ്രവര്‍ത്തിക്കുന്നെന്നും പരാതിയുണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തിലും പെട്ടിക്കടകള്‍ മാറ്റാന്‍ തീരുമാനമായിരുന്നു.
അതേസമയം പെട്ടിക്കട ഒഴിപ്പിക്കുന്നതിനെതിരെ വികസന ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നു. ചില വ്യാപാരികളുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയാണ് പാവപ്പെട്ട സ്്ത്രീകളും വികലാംഗരും ഉള്‍പ്പെടെയുള്ള വ്യാപാരികളുടെ കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാന്‍ നീക്കം നടത്തുന്നതെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും കണ്‍വീനര്‍ ബി എം ഹനീഫ് ആവശ്യപ്പെട്ടു. പാവങ്ങളുടെ സംരക്ഷനും അവരുടെ അത്താണിയുമായ കെ എന്‍ കൃഷ്ണഭട്ട് പ്രസിഡന്റായിരിക്കുമ്പോഴാണ് ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Govt.Hospital, Junction, Complaint, Hotel,