കാസര്‍കോട്: (my.kasargodvartha.com 22.12.2017) ഐഡിയല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പടന്ന ഫെസ്റ്റ് 24 മുതല്‍ 2018 ജനുവരി ഏഴ് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളടക്കം ഫെസ്റ്റില്‍ നിരവധി സ്റ്റാളുകള്‍ ഒരുക്കും. 24ന് വൈകുന്നേരം നാലിന് എം രാജഗോപാലന്‍ എംഎല്‍എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ഐ എസ് ആര്‍ ഒയുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാന പ്രദര്‍ശനം, പരിയാരം മെഡിക്കല്‍ കോളജിന്റെ ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനവും നടക്കും. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവ പ്രദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകും.
കേരള കാര്‍ഷിക ഗവേഷണ കേന്ദ്രം ഒരുക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും പ്രമുഖ ചിത്രകാരന്മാരുടെ വിവിധ പെയിന്റിംഗുകള്‍, കേരള ലളിത കലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗാലറി, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ മേള തുടങ്ങിയവയും കുട്ടികള്‍ക്കായി മാജിക് ഷോയും ഫെസ്റ്റിന് മാറ്റ് കൂട്ടും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ എം സി താജുദ്ദീന്‍, ചെയര്‍മാന്‍ ഷരീഫ് ചിത്തമ്മാടെ, എ എം അബ്ദുര്‍ റഫീഖ്, കെ അബ്ദുല്‍ മജീദ് സംബന്ധിച്ചു.
Keywords: Kerala, News, Padanna fest will be started on 24th, Festivel, Kasargod, Kerala, Medical college.