Join Whatsapp Group. Join now!

ഖാസി കേസിലെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കുക: പിഡിപി

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം Kerala, News, Kasargod, PDP, Khazi case, Need NIA investigation for Khazi case: PDP.
കാസര്‍കോട്: (my.kasargodvartha.com 15.12.2017) ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം അന്വേഷിക്കുന്നതില്‍ ഇത്രയും കാലം നടന്നുവന്നത് വെറും പ്രഹസനം മാത്രമാണെന്നും അധികൃതര്‍ അനങ്ങാപ്പാറ നയം അവസാനിപ്പിക്കുകയും ഖാസി കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് ഏല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും പിഡിപി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കെ ഇ അബ്ദുല്ല ആവശ്യപ്പെട്ടു. സി എം അബ്ദുല്ല മൗലവി കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി നടത്തുന്ന സമരത്തിന്റെ ഭാഗമായി പിഡിപി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര പ്രചാരണ ജാഥയുടെ സമാപന സമ്മേളനം മൊഗ്രാല്‍പുത്തൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala, News,  Kasargod, PDP, Khazi case, Need NIA investigation for Khazi case: PDP.


ബാഹ്യ ഇടപെടല്‍ കാരണം ഖാസി കേസിന്റെ ചുരുളഴിയാത്തത് ലജ്ജാകരമാണെന്നും ഇങ്ങനെ ഒരു സംഭവം കേരളത്തില്‍ സംഭവിച്ചിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പണ്ഡിത സഭകളും തുടരുന്ന മൗനം മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അനീതിയോടൊപ്പം നില്‍ക്കുന്ന നിങ്ങളുടെ ഉറച്ച നിലപാടുകള്‍ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും കെ ഇ അബ്ദുല്ല ഓര്‍മ്മപ്പെടുത്തി.

പി ഡി പി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ എംടിആര്‍ ഹാജി ആദൂര്‍, പിടിയുസി സംസ്ഥാന സെക്രട്ടറി ഉബൈദ് മുട്ടുംതല, ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ബെണ്ടിച്ചാല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംകെഇ അബ്ബാസ്, അബ്ദുര്‍ റഹ്മാന്‍ പുത്തിഗെ, മുഹമ്മദ് സഖാഫ് തങ്ങള്‍, മണ്ഡലം നേതാക്കളായ ജാസിര്‍ പൊസോട്ട്, അബ്ദുല്ല കുണിയ, റസാഖ് മുളിയടുക്കം, ഇബ്രാഹിം കോളിയടുക്കം, പിസിഎഫ് നാഷണല്‍ കമ്മിറ്റിയംഗം അത്തീഖ് റഹ് മാന്‍ തൊട്ടി, ബഷീര്‍ അങ്കക്കളരി, ബാബു നെട്ടണിഗെ, അബ്ദുല്ല ഊജന്തൊടി, സി എച്ച് അബ്ദുല്ല, അബൂബക്കര്‍ പാലക്കാര്‍, ഹുസൈന്‍ തങ്ങള്‍, മൊയ്തീന്‍ ബദിയടുക്ക, ലത്തീഫ് ബദിയടുക്ക സംസാരിച്ചു.

പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം ആബിദ് മഞ്ഞംപാറ സ്വാഗതവും സമരസന്ദേശ വാഹന പ്രചരണ ജാഥയുടെ ക്യാപ്റ്റന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നന്ദിയും പറഞ്ഞു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News,  Kasargod, PDP, Khazi case, Need NIA investigation for Khazi case: PDP.

Post a Comment