കാസര്‍കോട്: (my.kasargodvartha.com 29.12.2017) കാസര്‍കോട് നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദിഷ്ട ഹൈവേ വികസനത്തിന്റെ ഭാഗമായി ബൈപ്പാസ് വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ലീഗ് പഠനം നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ പറഞ്ഞു. മാഹിയില്‍ ബൈപ്പാസിന് അനുമതി നല്‍കിയ കാര്യവും കാസര്‍കോടിന്റെ വികസനത്തിന് ബൈപ്പാസ് അനിവാര്യമാണെന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഖമറുദ്ദീന്‍ ഇങ്ങനെ പറഞ്ഞത്.
മെഡിക്കല്‍ കോളജ് വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന ഇടപെടല്‍ പോലെ ബൈപ്പാസിന്റെ കാര്യത്തിലും ഇടപെടല്‍ നടത്തുമോ എന്ന് ചോദിച്ചപ്പോള്‍ ബൈപ്പാസിനെ ലീഗ് എതിര്‍ക്കില്ലെന്നും അതേസമയം ഇതേകുറിച്ച് വിശദമായി പഠിക്കുമെന്നും ഖമറുദ്ദീന്‍ വ്യക്തമാക്കി. ദേശീയപാത കടന്നുപോകുന്നതില്‍ നിന്ന് കാസര്‍കോട് നഗരത്തെ ഒഴിവാക്കി പുതിയ ബൈപ്പാസ് നിര്‍മിക്കണമെന്ന് നേരത്തെ കാസര്‍കോട് നഗരസഭ പ്രമേയം പാസാക്കിയിരുന്നതായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കി.
Also Read:
നാലുവരിപാതയ്ക്ക് ബൈപാസ് ഒരുക്കണം: നഗരസഭ
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Press meet, Bypass, M.C.Khamarudheen, Muslim-league, Muslim League on Bypass.