Join Whatsapp Group. Join now!

ലോഗോ പ്രകാശനം ചെയ്തു

മഹത്മാ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. കുമ്പള മഹാത്മാ കോളജിന്റെ പ്രഥമ ബാച്ച് മുതല്‍ അടുത്തിടെ പഠിച്ചു പുNews, Gulf, Logo released, Campus Vista, Mahatma College, Kumbla, Kasargd, Dubai.
ദുബൈ: (my.kasargodvartha.com 03.12.2017) മഹത്മാ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ക്യാമ്പസ് വിസ്ത 2018 ജനുവരി 12 ന് ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കും. കുമ്പള മഹാത്മാ കോളജിന്റെ പ്രഥമ ബാച്ച് മുതല്‍ അടുത്തിടെ പഠിച്ചു പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ച് കലാലയ ഓര്‍മ്മകള്‍ ക്യാമ്പസ് വിസ്തയിലൂടെ പങ്കുവെക്കും.

കലാലയ ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മകളെ അയവിറക്കി പറന്നുയരുന്ന കുരുവിയെ സാദൃശ്യപ്പെടുത്തി തയ്യാറാക്കിയ ലോഗോ യുവ വ്യവസായി ശംസുല്‍ ഹാരിസ് പാരഗണ്‍ യുവ ക്രിക്കറ്റ് താരവും മഹാത്മാ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇക്ബാലിനു നല്‍കി പ്രകാശനം ചെയ്തു.


സംഗമത്തില്‍ ഷംസുദ്ദീന്‍ പാടലടുക്ക, സത്താര്‍ നാരമ്പാടി, ജംഷീദ് അടുക്കം, മുനീബ് ബംബ്രാണ, നാഫി എ എം ടി, ഷഫീക് മായിപ്പാടി, റിയാസ് അംഗഡിമുഗര്‍, അബ്ബാസ് ഇക്ബാല്‍ കൊടിയമ്മ, അഷ്‌റഫ് ഉളുവാര്‍, ഹകീം എം എസ് ടി, അഷ്‌കര്‍ മുഗു, നൗഫല്‍ ഉപ്പള, ഹാരിസ് അംഗഡിമുഗര്‍, മൊയ്തീന്‍ നൗഫല്‍ കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: News, Gulf, Logo released, Campus Vista, Mahatma College, Kumbla, Kasargd, Dubai.

Post a Comment