Join Whatsapp Group. Join now!

എ എസ് മുഹമ്മദ് കുഞ്ഞിയുടെ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' പ്രകാശനം ഡിസംബര്‍ 9 ന്

കോഴിക്കോട് ലിപി പ്രസിദ്ധീകരിച്ച ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരു സുവര്‍ണ കാലഘട്ടം അടയാളപ്പെടുത്തുന്ന Kerala, News, Kasargod, Book release.
കാസര്‍കോട്: (my.kasargodvartha.com 07.12.2017) കോഴിക്കോട് ലിപി പ്രസിദ്ധീകരിച്ച ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരു സുവര്‍ണ കാലഘട്ടം അടയാളപ്പെടുത്തുന്ന എ എസ് മുഹമ്മദ്കുഞ്ഞിയുടെ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ ഒമ്പതിന് 3.30 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തനിമ കലാ സാഹിത്യവേദിയാണ് പരിപാടിയൊരുക്കുന്നത്.

ജി.ബി. വത്സന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.എ റഹ് മാന്‍ പുസതക പ്രകാശനം നിര്‍വ്വഹിക്കും. പി. ബാലകൃഷ്ണന്‍ നായര്‍ (ഡി.വൈ.എസ്.പി, എസ്.എസ്.ബി.) ഏറ്റുവാങ്ങും. ഹിന്ദി സിനിമാ ഗാന നിരൂപകന്‍ ഡോ. ടി. ശശിധരന്‍ പുസ്തകം പരിചയപ്പെടുത്തും. അബൂ ത്വാഹിര്‍ സ്വാഗതം പറയും.

Kerala, News, Kasargod, Book release, 'His Master's Voice' released by Mohammed Kunhi on December 9.

അക്ബര്‍ (ലിപി), കെ.ജി. റസാഖ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, ഇബ്രാഹിം ചെര്‍ക്കള, ഹരീശ് പന്തക്കല്‍, ടി.എ. മുഹമ്മദ് കുഞ്ഞി, അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ് മാന്‍, കെ.പി. ഉല്ലാസ്, മുജീബ് അഹ് മദ്, ബി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Book release, 'His Master's Voice' released by Mohammed Kunhi on December 9.

Post a Comment