കാസര്‍കോട്: (my.kasargodvartha.com 16.12.2017) ഭരണാധികാരിയുടെ കഴിവുകേടിനെയും ദുര്‍നടപ്പിനെയും പരിഹസിച്ചും ആത്മീയാചാര്യന്മാരുടെ ഭരണത്തിലുള്ള ഇടപെടലുകളുടെ ദോഷഫലങ്ങളെ തുറന്നു കാട്ടിക്കൊണ്ടും കെപിഎസി അരങ്ങിലെത്തിച്ച ഈഡിപ്പിസിന്റെ കഥ പറയുമ്പോള്‍ നാടക പ്രേമികള്‍ക്ക് ദൃശ്യവിരുന്നായി. കാസര്‍കോട് കള്‍ച്ചറല്‍ ആന്‍ഡ്് ആര്‍ട്സ് സൊസൈറ്റിയുടെ ഈവനിംഗ് കഫെ വിഭാഗം കാസര്‍കോട് ടൗണ്‍ ഹാളില്‍ ഒരുക്കിയ നാടകമാണ് ഈഡിപ്പസിന്റെ കഥ പറയുമ്പോള്‍. രാത്രി 7.45ന് ആരംഭിച്ച നാടകം പത്തര മണിയോടെ സമാപിച്ചു.
രാത്രി നടക്കാന്‍ പറ്റാത്ത വിധം കാസര്‍കോടിന്റെ മനസ്സ് പൊള്ളുന്നുവെന്നും സാംസ്‌കാരിക പരിപാടികള്‍ പെയ്തിറങ്ങണമെന്നും നാട് ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു കലാവിരുന്ന്. ട്രാഫിക് എന്ന സിനിമയില്‍ അഭിനയിച്ച നാടക രംഗത്ത് തന്നെ തോപ്പില്‍ ഭാസിയുടെ ശിഷ്യനായ രാജ്കുമാറാണ് ഈഡിപ്പസായി രംഗത്തെത്തിയത്.
തെരേഷ്യാസ് എന്ന അന്ധനായ ആത്മീയാചാര്യനായി അഭിനയിച്ച കനിതര്‍ യാദവ്, ഈഡിപ്പസിന്റെ അമ്മ ജൊകാസ്തയായി അഭിനയിച്ച സീതമ്മ, രാക്ഷസിയായി അഭിനയിച്ച ഷീല, ക്രയോണ്‍ എന്ന മന്ത്രി കഥാപാത്രത്തിലൂടെ വില്ലനായെത്തിയ ബിമല്‍ ജോയി, അടിമയായെത്തിയ ജെ പി മുതുകുളം എന്നിവര്‍ അരങ്ങില്‍ തകര്‍ത്തു.
കെ പി എ സി കലേഷ് രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വ്വഹിച്ച ഈഡിപ്പസിന്റെ 22-ാമത്തെ അവതരണമായിരുന്നു കാസര്‍കോട്ട് നടന്നത്. ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടകം ഉദ്ഘാടനം ചെയ്തത്.

Keywords: Kerala, News, 'Eedippasinte Katha Parayumbol'; Drama showed