Join Whatsapp Group. Join now!

ദേവകി വധക്കേസില്‍ സിപിഎമ്മിനെയും പോലീസിനെയും പഴിചാരി ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുന്നു: സിപിഎം

ദേവകി വധക്കേസില്‍ സിപിഎമ്മിനെയും പോലീസിനെയും പഴിചാരി ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്ന് ഉദുമ ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതികKerala, News, Devaki murder case; CPM against BJP
ഉദുമ: (my.kasargodvartha.com 10.12.2017) ദേവകി വധക്കേസില്‍ സിപിഎമ്മിനെയും പോലീസിനെയും പഴിചാരി ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്ന് ഉദുമ ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മസമിതി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തിയിരുന്നു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് പോലീസിനെയും സിപിഎമ്മിനെയും പഴിചാരി ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. ബിജെപിക്ക് തെല്ലും രാഷ്ട്രീയ സ്വാധീനമില്ലാത്ത പ്രദേശത്ത് ഇതിന്റെ പേരില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദേവകിയുടെ വീട്ടില്‍നിന്ന് ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഇതിന്റ ജാള്യത മറച്ചുവയ്ക്കാനായിരുന്നു ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനവും പന്തംകൊളുത്തി പ്രകടനവും. സമാധാനം നിലനില്‍ക്കുന്ന നാടിനെ സംഘര്‍ഷഭൂമിയാക്കി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിന്റെ ഇത്തരം ഗൂഢനീക്കം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഏരിയാസെക്രട്ടറി കെ മണികണ്ഠന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ എത്രയുംപെട്ടെന്ന് പിടികൂടണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. അതിനായി ഏതു സഹായവും സിപിഎമ്മിന്റെയും ആക്ഷന്‍കമ്മിറ്റിയുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും കെ മണികണ്ഠന്‍ പറഞ്ഞു.


Keywords: Kerala, News, Devaki murder case; CPM against BJP

Post a Comment