നീലേശ്വരം: (my.kasargodvartha.com 06.12.2017) കോളോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് തല കാന്‍ഫെഡ് സോഷ്യല്‍ ഫോറം രൂപീകരണം നടന്നു. പഞ്ചായത്ത് തല ഉദ്ഘാടനം കാന്‍ഫെഡ് സോഷ്യല്‍ ഫോറം രക്ഷാധികാരി കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനവുമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം സഹകരിക്കണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
കമ്മിറ്റി അംഗങ്ങളായി സി. കുഞ്ഞിക്കണ്ണന്‍ ചെയര്‍മാന്‍, സി.രാജേന്ദ്രന്‍ വൈസ് ചെയര്‍മാന്‍, ടി. ജയചന്ദ്രന്‍ സെക്രട്ടറി, വിവേക് .പി ജോയിന്റ് സെക്രട്ടറി, പി.എം കൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nileswaram, Grama Panchayath, Canfed, Social Forum, Formation, Canfed social forum panchayath committe formed