കാഞ്ഞങ്ങാട്: (my.kasargodvartha.com 12.11.2017) കാഞ്ഞങ്ങാട് നഗരത്തില്‍ സമ്പൂര്‍ണ തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു. സംസ്ഥാനത്ത് ആറ്റിങ്ങല്‍ നഗരസഭക്ക് പിന്നാലെയാണ് കാഞ്ഞങ്ങാട് തെരുവ്‌നായ വന്ധ്യംകരണ നഗരമാകുന്നത്. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും നഗരസഭയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നഗരസഭയാണ് തെരുവു നായ്ക്കള്‍ക്കുള്ള ശസ്ത്രക്രിയാ മുറിയും അനുബന്ധ സൗകര്യങ്ങളും ഡോക്ടര്‍മാരെയും ഏര്‍പെടുത്തിക്കൊടുക്കേണ്ടത്. നായ്ക്കളെ പിടികൂടി അവയ്ക്ക് കൂടൊരുക്കി ശസ്ത്രക്രിയാ കേന്ദ്രങ്ങളിലെത്തിക്കേണ്ട ചുമതല സായ് ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. നായ്ക്കള്‍ക്കുള്ള ഭക്ഷണവും പരിചരണവും നല്‍കി ശസ്ത്രക്രിയക്ക് ശേഷം പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടുവിടും.
കാഞ്ഞങ്ങാട് നഗരത്തിലും ഉള്‍പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kanhangad, Dog, Municipality.