Join Whatsapp Group. Join now!

കാസര്‍കോടിന്റെ വികസന മുരടിപ്പിന് കാരണം ഉദ്യോഗസ്ഥ ക്ഷാമം: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോടിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് കാരണം വകുപ്പ് തലവന്മാര്‍Kerala, News, Kasaragod, MLA, N.A Nellikunnu, Bureaucrats, Crisis, State Employees Union, State Employees Union conducts Dharna
കാസര്‍കോട്: (my.kasargodvartha.com 02.11.2017) കാസര്‍കോടിന്റെ വികസന പിന്നോക്കാവസ്ഥയ്ക്ക് കാരണം വകുപ്പ് തലവന്മാര്‍ അടക്കമുള്ള വിവിധ ഓഫീസുകളില്‍ നിലവിലുള്ള ഉദ്യോഗസ്ഥ ക്ഷാമമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഇത് മൂലം എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് പോലും കാര്യക്ഷമമായി ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പഞ്ചായത്ത് പോലുള്ള വകുപ്പുകളിലെ വകുപ്പ് മേധാവികളുടെ അഭാവം വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എ എസ് അവ്യക്തത പരിഹരിക്കുക, സ്പാര്‍ക്ക് അപാകത പരിഹരിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ തൊഴില്‍ നികുതി ഒഴിവാക്കുക, വിവിധ വകുപ്പ് തലവന്മാരുടെ ഒഴിവുകള്‍ നികത്തുക, ഇന്ധനവില നിയന്ത്രണാധികാരം തിരിച്ചെടുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.



ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ മുഖ്യാതിഥിയായിരുന്നു. എസ് ഇ യു ജില്ലാ പ്രസിഡന്റ് ഒ എം ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ് ഇ യു സംസ്ഥാന സെക്രട്ടറി നാസര്‍ നങ്ങാരത്ത് സമരപ്രഖ്യാപനം നടത്തി. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍, ഖാദര്‍ പാലോത്ത്, വനിതാ വിങ്ങ് ചെയര്‍പേഴ്‌സണ്‍ ആസ്യമ്മ ഇ എ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി കെ അന്‍വര്‍ സ്വാഗതവും ട്രഷറര്‍ കെ എന്‍ പി മുഹമ്മദലി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, MLA, N.A Nellikunnu, Bureaucrats, Crisis, State Employees Union, State Employees Union conducts Dharna

Post a Comment