Join Whatsapp Group. Join now!

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്.എന്‍.ഡി.പി വനിത സംഘം

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ Kerala, News, Kasargod, SNDP, SNDP women wing against Government action.
കാസര്‍കോട്: (my.kasargodvartha.com 24.11.2017) ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കണമെന്നും, അത് പുന: പരിശോധിക്കണമെന്നും എസ്.എന്‍.ഡി.പി കാസര്‍കോട് യൂണിയന്‍ വനിതാ സംഘം ആവശ്യപ്പെട്ടു. നിലവില്‍ തന്നെ ദേവസ്വം ബോര്‍ഡ് ഉദ്യോഗങ്ങള്‍ 90 ശതമാനവും മുന്നോക്ക സമുദായക്കാര്‍ക്കാണ്.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെക്കും ജനസംഖ്യാനുപാതികമായി ജോലി സംവരണം ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ എടുത്ത് പരിശോധിച്ചാല്‍ മനസിലാകുമെന്നും എസ്എന്‍ഡിപി കുറ്റപ്പെടുത്തി. യോഗം ഗണേഷ് പാറക്കട്ട ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ അഡ്വ. പി.കെ. വിജയന്‍, വെള്ളുങ്ങന്‍ മാസ്റ്റര്‍, വനിത സംഘം സെക്രട്ടറി പവിത്ര, അനിത പാറക്കട്ട, വിദ്യാ കുഡ്‌ലു, സൗമ്യ കുമ്പള, പ്രേമ കയ്യാര്‍ എന്നിവര്‍ സംസാരിച്ചു. വനിതാ സംഘം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഡിസംബര്‍ മാസത്തില്‍ നടത്താനും ജനുവരിയില്‍ കാസര്‍കോട് യൂണിയന്‍ തല സമ്മേളനം നടത്താനും തീരുമാനിച്ചു. പവിത്ര സ്വാഗതവും ശീവിദ്യ നന്ദിയും പറഞ്ഞു.

Kerala, News, Kasargod, SNDP, SNDP women wing against Government action.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, SNDP, SNDP women wing against Government action.

Post a Comment