കുവൈത്ത് സിറ്റി: (my.kasargodvartha.com 12.11.2017) വ്യക്തി ജീവിതത്തിലെ വിശുദ്ധിയും, സുതാര്യതയുമാണ് പൊതുപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതെന്നും, തിരിഞ്ഞ് നോക്കുമ്പോള്‍ തന്റെ പൊതുപ്രവര്‍ത്തനം അത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ച് കൊണ്ടുള്ളതാണെന്നും, തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ എം എല്‍ എയ്ക്ക് കുവൈത്ത് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് ഖാദര്‍ കൈതക്കാടിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ ടി പി അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര നേതാക്കളായ എം കെ അബ്ദുര്‍ റസാഖ്, ഇസ്മാഈല്‍ ബേവിഞ്ച, ഫാസില്‍ കൊല്ലം, സൈനുദ്ദീന്‍ കടിഞ്ഞിമൂല, ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് തൃക്കരിപ്പൂര്‍, സുഹൈല്‍ ബല്ല തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ ബായാര്‍ (മഞ്ചേശ്വരം), അബ്ദു കടവത്ത് (കാസര്‍കോട്), കുതുബുദ്ദീന്‍ (ഉദുമ), അലി മാണിക്കോത്ത് (കാഞ്ഞങ്ങാട്), റഫീഖ് ഒളവറ (തൃക്കരിപ്പൂര്‍) എന്നിവര്‍ എം എല്‍ എയ്ക്ക് ഹാരാര്‍പ്പണം നടത്തി.
മിനാപ്പീസ് ജുമാസ്ജിദ് ഖത്തീബ് ശിഹാബ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം പി പി ഇബ്രാഹിം, പ്രവര്‍ത്തക സമിതി അംഗങ്ങളായ സുബൈര്‍ കാടങ്കോട്, എം എസ് കെ വി ഷരീഫ്, സിദ്ദീഖ് എതിര്‍ത്തോട്, ജില്ലാ കമ്മിറ്റി മുന്‍ ട്രഷറര്‍ റഹ് മാന്‍ മദര്‍ ഇന്ത്യ തുടങ്ങിയവര്‍ സ്വീകരണ യോഗത്തിന് നേതൃത്വം നല്‍കി.
ഹൃദ്യമായ സ്വീകരണത്തിന് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ നന്ദി പ്രസംഗം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait, Gulf, News, PB Abdul Razak MLA, Reception.