Join Whatsapp Group. Join now!

പ്രകാശം പരത്തുന്ന മെഴുകുതിരിയാണ് പ്രവാസികള്‍ -മന്‍സൂര്‍ മല്ലത്ത്

സ്വയം ഉരുകിത്തീരുമ്പോഴും ഉറ്റവര്‍ക്കും സമൂഹത്തിനും വെളിച്ചമേകുന്ന മെഴുകുതിരികളാണ് പ്രവാസികളെന്നും ഈ മെഴുകുതിരിവെട്ടങ്ങള്‍ അണഞ്ഞാല്‍ നമ്മുടെ നാടിനേയും Gulf, News, Reception for Mansoor Mallath, KMCC
ദുബൈ: (my.kasargodvartha.com 25.11.2017) സ്വയം ഉരുകിത്തീരുമ്പോഴും ഉറ്റവര്‍ക്കും സമൂഹത്തിനും വെളിച്ചമേകുന്ന മെഴുകുതിരികളാണ് പ്രവാസികളെന്നും ഈ മെഴുകുതിരിവെട്ടങ്ങള്‍ അണഞ്ഞാല്‍ നമ്മുടെ നാടിനേയും ഇരുള്‍ വന്നു മൂടുമെന്നും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷന്‍ മന്‍സൂര്‍ മല്ലത്ത് അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടോക് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വയം ഉരുകിത്തീരുമ്പോഴും ഉറ്റവര്‍ക്കും ഉടയവര്‍ക്കും പൊതുസമൂഹത്തിനും വെളിച്ചമേകുന്ന മെഴുകുതിരികളാണ് പ്രവാസികള്‍. പ്രാരാബ്ദങ്ങള്‍ അവശത പടര്‍ത്തുന്ന കുടുംബങ്ങളില്‍ കെ എം സി സിയുടേതായെത്തുന്ന സഹായങ്ങള്‍ കാരുണ്യത്തിന്റെ ദൈവീക സ്പര്‍ശനമാണ്. കുടുംബ ഉയര്‍ച്ചയോടൊപ്പം സമൂഹ വളര്‍ച്ചയും പ്രാപ്യമാകുന്ന സമര്‍പിത നിലയിലേക്ക് പ്രവാസി സമൂഹത്തെ വഴിനടത്തിയ കെ എം സി സി ഇതിനായി നടത്തിയ പ്രയത്‌നം മഹത്തരമായ നവോഥാനം തന്നെയാണെന്നും മന്‍സൂര്‍ മല്ലത്ത് കൂട്ടിച്ചേര്‍ത്തു

അല്‍ ബറാഹ കെ എം സി സിയില്‍ സംഘടിപ്പിച്ച ടോക് ടൈം വിത്ത് ലീഡര്‍ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ്് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സംസ്ഥാന ഭാരവാഹികളായ ഹസൈനാര്‍ തോട്ടുംഭാഗം, അഡ്വ. സാജിദ്, ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ വൈസ് പ്രസിഡന്റ് ടി ആര്‍ ഹനീഫ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി, മണ്ഡലം നേതാക്കളായ സലീം ചേരങ്കൈ, ഇ ബി അഹ് മദ് ചെടേക്കാല്‍, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നല്‍കി. ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഷാള്‍ അണിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Reception for Mansoor Mallath, KMCC.

Post a Comment