Join Whatsapp Group. Join now!

അതിരുകളില്ലാത്ത സ്‌നേഹ വിപ്ലവമാണ് ആവശ്യം: ഡോ. തോമസ്മാര്‍ തീത്തോസ്

അതിരുകളില്ലാത്ത സ്‌നേഹ വിപ്ലവമാണ് ആവശ്യമെന്ന് മാര്‍ത്തോമ സഭ കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ്മാര്‍ തീത്തോസ് പറഞ്ഞു. ഭദ്രാസനത്തിന്റെ Kerala, News, Charity, Inauguration, Kadamana
ബദിയടുക്ക: (my.kasargodvartha.com 03.11.2017) അതിരുകളില്ലാത്ത സ്‌നേഹ വിപ്ലവമാണ് ആവശ്യമെന്ന് മാര്‍ത്തോമ സഭ കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ്മാര്‍ തീത്തോസ് പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കാടമനയില്‍ ആരംക്കുന്ന സാമൂഹിക മാനസികാരോഗ്യ കേന്ദ്രം പ്രശാന്തഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.



ആരോരുമില്ലാത്തവര്‍ക്ക് സ്‌നേഹത്തണലൊരുക്കിയ പ്രശാന്ത നിലയത്തില്‍ ഉറ്റവരും ഉടയവരും കൈയൊഴിഞ്ഞ കുതിരവട്ടം ആശുപത്രിയില്‍ നിന്നും സുഖം പ്രാപിച്ച 10 പേര്‍ക്കാണ് ഇവിടെ തണലൊരുക്കിയത്. ഇവരെ സ്‌നേഹത്തീരത്തേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന ദൗത്യമാണ് പ്രശാന്ത നിലയം ചെയ്യുന്നത്. സൗദി അറേബ്യ ജുബൈല്‍ സെന്റ് തോമസ് മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍, കീരിക്കാട്ട് തറയിലേത്ത് സാമുവേല്‍സ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭദ്രാസന സെക്രട്ടറി റവ. കെ വി ചെറിയാന്‍, റവ. എ ജി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, കീരിക്കാട്ട് തറയിലേത്ത് സാമുവേല്‍ ഫൗണ്ടേഷന്‍ വെണ്‍മണി ചെയര്‍മാന്‍ കോശി സാമുവേല്‍, പഞ്ചായത്ത് അംഗങ്ങളായ കെ ബാലകൃഷ്ണഷെട്ടി, വിശ്വനാഥ പ്രഭു, മാര്‍ത്തോമ കോളജ് ഡയറക്ടര്‍ രാജുഫിലിപ്പ് സക്കറിയ, മഞ്ചേശ്വരം സ്‌നേഹാലയ മാനേജിങ് ഡയറക്ടര്‍ ജോസഫ് ക്രാസ്റ്റ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Charity, Inauguration, Kadamana.

Post a Comment