Join Whatsapp Group. Join now!

പൊറവങ്കര തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും ശനിയാഴ്ച

വെള്ളിക്കോത്ത് പൊറവങ്കര തറവാട് പ്രതിഷ്ഠാദിനം ശനിയാഴ്ച്ച നടക്കും. രാവിലെ 6.30 ന് മഹാഗണപതി News, Kerala, Kanhangad, Kasargod, Poravankara Tharavadu Kaliyattam on Saturday.
കാഞ്ഞങ്ങാട്: (my.kasargodvartha.com 09.11.2017) വെള്ളിക്കോത്ത് പൊറവങ്കര തറവാട് പ്രതിഷ്ഠാദിനം ശനിയാഴ്ച്ച നടക്കും. രാവിലെ 6.30 ന് മഹാഗണപതി ഹോമം, ഒമ്പത് മണിക്ക് പ്രസാദ വിതരണവും തുടര്‍ന് 10 മണിക്ക് വിളക്ക് പൂജ, 11.30 ന് വാര്‍ഷിക ജനറല്‍ ബോഡിയും തുടര്‍ന്ന് എസ്സ് എസ്സ് എല്‍ സി, പ്ലസ് ടൂ പരിക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടക്കും.

News, Kerala, Kanhangad, Kasargod, Poravankara Tharavadu Kaliyattam on Saturday.

കളിയാട്ടം നവംബര്‍ 23, 24 തീയതികളില്‍ നടക്കും. 23ാം തിയ്യതി ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് കളിയാട്ടത്തിന് തിരി തെളിക്കും. തുടര്‍ന്ന് 9.30ന് പടവീരന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി എന്നി തെയ്യങ്ങളുടെ കളിച്ചു തോറ്റവും അഞ്ചണങ്ങം ഭൂതം, ആര്യക്കര ഭഗവതി, പടവീരന്‍ തെയ്യവും, 24ാം തിയ്യതി പൂലര്‍ച്ചെ നാലുമണിക്ക് പൊട്ടന്‍ തെയ്യവും അരങ്ങേറും.

രാവിലെ 10 മണി മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍ അരങ്ങേറും. വൈകിട്ട് 5.30ന് ഗുളികന്‍ തെയ്യത്തോട് കൂടി കളിയാട്ടത്തിന് സമാപനമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kanhangad, Kasargod, Poravankara Tharavadu Kaliyattam on Saturday.

Post a Comment