Join Whatsapp Group. Join now!

സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: പി.ഡി.പി

മുന്നോക്ക വിഭാഗങ്ങളുടെ ദാരിദ്യം മാനണ്ഡമാക്കി സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം Kerala, News, PDP, Kasargod, PDP against Government action.
കാസര്‍കോട്: (my.kasargodvartha.com 22.11.2017) മുന്നോക്ക വിഭാഗങ്ങളുടെ ദാരിദ്യം മാനണ്ഡമാക്കി സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധവും സംവരണ തത്വത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പി.ഡി.പി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍ പറഞ്ഞു. സംവരണ സിദ്ധാന്തത്തിന്റെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന ഗവണ്‍മെന്റ് തീരുമാനം പിന്‍വലിക്കുക, ജനസംഖ്യാ ആനുപാതിക സംവരണം നടപ്പിലാക്കുക, സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനം എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി സംഘടിപ്പിച്ച പി.ഡി.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം കാസര്‍കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala, News, PDP, Kasargod, PDP against Government action.


പരിപാടിയില്‍ യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. ബഷീര്‍ അഹ് മദ് മഞ്ചേശ്വരം മുഖ്യ പ്രഭാഷണം നടത്തി. എം.കെ.ഇ. അബ്ബാസ്, മുഹമ്മദ് സഖാഫ് തങ്ങള്‍, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുല്ല കുണിയ, ജാസി പൊസോട്ട്, ഫാറൂഖ് തങ്ങള്‍, റസാഖ് മുളിയടുക്ക, ഹനീഫ് പൊസോട്ട്, ഫാറൂഖ് മൊയ്തീന്‍, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, മുഹമ്മദ് ഗുഡ്ഡെ, ബഷീര്‍ കൊടിയമ്മ, അസീസ് കുമ്പള, മൊയ്തീന്‍ ബേക്കൂര്‍, എം.എ. കളത്തൂര്‍, ഹനീഫ് പാണലം, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍ ബേക്കൂര്‍, ഖാദര്‍ ലബ്ബൈക്ക്, ലത്വീഫ് ബദിയടുക്ക, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, അഷ്‌റഫ് എതിര്‍ത്തോട്, ഷംസു ബദിയടുക്ക, ഷാഫി കളനാട്, ബഷീര്‍ അങ്കക്കളരി, റഫീഖ് പൊസോട്ട് എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PDP, Kasargod, PDP against Government action.

Post a Comment