മേല്‍പറമ്പ്: (my.kasargodvartha.com 24.11.2017) അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന ക്യാമ്പ് നവംബര്‍ 26ന് ഞായറാഴ്ച നടക്കും. രാവിലെ 9.30 മണിക്ക് മേല്‍പറമ്പ് ലുലു സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കീഴില്‍ തൊഴില്‍ ചെയ്യുന്നതോ, കെട്ടിടത്തില്‍ താമസിച്ചുവരുന്നതോ ആയ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെയും ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് പോലീസ് ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
തൊഴിലാളികളുടെ ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൊണ്ടുവരണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന തൊഴിലാളികളെ കുറിച്ച് വിവരം സ്റ്റേഷനില്‍ അറിയിക്കണമെന്നും പോലീസ് പറഞ്ഞു. കെട്ടിട ഉടമകളും നാട്ടുകാരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ക്യാമ്പ് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മേല്‍പറമ്പിലെ ഒരുമ സാംസ്‌കാരിക സംഘടന ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala, News, Other state employees Registration camp on 26th