ചെമ്മനാട്: (my.kasargodvartha.com 30.11.2017) അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ നമുക്ക് സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിലായിരുന്നു. ഇത്തവണ വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിലാണ് സംസ്ഥാന കലോത്സവം അരങ്ങേറുന്നത്. അടുത്ത വര്‍ഷം റവന്യൂ മന്ത്രിയുടെ നാടായ കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 58ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സമ്മാനദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമനാടിന്റെ പുത്രനും മന്ത്രിസഭയിലെ രണ്ടാമനുമായ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നാടായ നമ്മുടെ കാസര്‍കോട്ടേക്ക് അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിയോടും മറ്റും ഇതുസംബന്ധിച്ച് സൂചിപ്പിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സംസ്ഥാന കലോത്സവത്തിന് നേതൃത്വം നല്‍കിയ അന്നത്തെ കോഴിക്കോട് ഡിഡിഇ ഗിരീഷ് ചോലയില്‍ ആണ് ഇപ്പോള്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നും അത്‌കൊണ്ട് തന്നെ മുന്‍ പരിചയത്തോടെ ഒരു കുറവും കൂടാതെ സംസ്ഥാന കലോത്സവം നടത്താന്‍ നമുക്ക് സാധിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു.
കാസര്‍കോട്ടേക്ക് സംസ്ഥാന കലോത്സവം വരണം, എന്നാലേ കേരളത്തിലെ മറ്റുള്ളവര്‍ക്ക് കാസര്‍കോട് എന്താണെന്നും ഇവിടെത്തെ ആതിഥ്യ മര്യാദ എന്താണെന്നും മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Kerala, News,Next State School Kalotsavam should be conducted in Kasargod, Kasargod, AGC Basheer, KG Symon, Chemnad, Kalolsavam.
< !- START disable copy paste -->ചെമനാടിന്റെ പുത്രനും മന്ത്രിസഭയിലെ രണ്ടാമനുമായ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നാടായ നമ്മുടെ കാസര്‍കോട്ടേക്ക് അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രിയോടും മറ്റും ഇതുസംബന്ധിച്ച് സൂചിപ്പിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സംസ്ഥാന കലോത്സവത്തിന് നേതൃത്വം നല്‍കിയ അന്നത്തെ കോഴിക്കോട് ഡിഡിഇ ഗിരീഷ് ചോലയില്‍ ആണ് ഇപ്പോള്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നും അത്‌കൊണ്ട് തന്നെ മുന്‍ പരിചയത്തോടെ ഒരു കുറവും കൂടാതെ സംസ്ഥാന കലോത്സവം നടത്താന്‍ നമുക്ക് സാധിക്കുമെന്നും എ ജി സി ബഷീര്‍ പറഞ്ഞു.