Join Whatsapp Group. Join now!

യഫ തായലങ്ങാടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കലാകായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധ്യമായ യഫ തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍, യഫ ചാരിറ്റിയും യേനപ്പോയ മെഡിക്കല്‍ കോളജും സംയുക്തമായി സൗജന്യ മെKerala, News, Medical camp conducted, Yafa Thayalangadi, Health, Club, Hospital, Yenapoya.
കാസര്‍കോട്: (my.kasargodvartha.com 20.11.2017) കലാകായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ സജീവസാന്നിദ്ധ്യമായ യഫ തായലങ്ങാടിയുടെ ജീവകാരുണ്യ വിഭാഗമായ യഫ ചാരിറ്റി യേനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യമ്പില്‍ 400 ഓളം രോഗികള്‍ പങ്കെടുത്തു.

ജനറല്‍ മെഡിസിന്‍, ഓര്‍തോ, ഇഎന്‍ടി ചര്‍മ്മം, നേത്രരോഗം, ശിശു രോഗം എന്നീ വിഭാഗത്തിലാണ് പരിശോധന നടത്തിയത്. പ്രത്യേകം സജ്ജമാക്കിയ മിനി ഫാര്‍മസിയിലൂടെ സൗജന്യ മരുന്ന് വിതരണവും നടത്തി. 250 ല്‍ കൂടുതല്‍ ആളുകള്‍ മൊബൈല്‍ ക്ലീനിക് വഴിയും, പ്രത്യേകം സജ്ജമാക്കിയ യഫ ലാബ് വഴിയും സൗജന്യരക്ത പരിശോധന നടത്തി. ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു സമയം നല്‍കിയിരുന്നതെങ്കിലും പരിശോധനെയ്‌ക്കെത്തിയ രോഗികളുടെ ബാഹുല്യം കാരണം 2:30 വരെ ക്യാമ്പ് നീണ്ടുനിന്നു.

തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബും, മുദരീസുമായ മുജീബ് റഹ് മാന്‍ നിസാമി ചേളാരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ എസ്‌ഐ അജിത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്ത പരിശോധന ക്യാമ്പ് ഉദ്ഘാടനം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. നൗഫല്‍ ഇസ്സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പിഞ്ചു ലൈബയുടെ ജീവനുമായി ചരിത്രത്തിലേക്ക് അംബുലന്‍സ് ഓടിച്ച തമീമിനും കൂടെ പോയി തീവ്രപരിചരണം നല്‍കിയ നഴ്‌സ് ജിന്റോക്കും പാരിതോഷികമായി ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി.

Kerala, News, Medical camp conducted, Yafa Thayalangadi, Health, Club, Hospital, Yenapoya.

മുനിസിപ്പല്‍ ഹെല്‍ത്ത് ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് ഫലകം കൈമാറി. ക്യാഷ് അവാര്‍ഡുകള്‍ വേക്കപ്പ് പ്രതിനിധി അബ്ദുല്‍ സലാം കുന്നിലും സാജു ടീച്ചറും നല്‍കി. യഫ തായലങ്ങാടി പ്രസിഡണ്ട് അബ്ദുല്ല കൊച്ചി ഷാളണിയിച്ചു. ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം എ ശാഫി ആശംസ പ്രസംഗം നടത്തി.

ആതുരസേവന രംഗത്തെ മികവിനുളള അംഗീകാരമായി യേനപ്പോയ മെഡിക്കല്‍ കോളജ് പ്രതിനിധിക്ക് ഡോ. ശ്രീധര്‍ റാവുവും സന്നദ്ധ സേവനത്തിന് വേക്കപ്പ് പ്രതിനിധി അബ്ദുല്‍ സലാം കുന്നിലിന് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും അനുമോദന പത്രം നല്‍കി.  യഫ തായലങ്ങാടി ജനറല്‍ സെക്രട്ടറി നൗഷാദ് ബായിക്കര സ്വാഗതവും മുഹമ്മദ് കുഞ്ഞി തായലങ്ങാടി നന്ദിയും പറഞ്ഞു.

മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് ശംസുദ്ധീന്‍ ബായിക്കര, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ശാഫി, ഡോ. മൊയ്തീന്‍ കുഞ്ഞി, കെ എഫ് എ മെമ്പര്‍ ഹാരിസ് കെ എം, സിപിഎം തായലങ്ങാടി ബ്രാഞ്ച് സെക്രട്ടറി ടി എ ശാഫി, അബ്ദുല്‍ ഹമീദ് സി പി, നാസര്‍ കെ ബി, ഗഫൂര്‍ മാളിക, അജീര്‍ അര്‍മാന്‍, ശിഹാബ്, നിയാസ് സോല, റിയാസ് സാഹിബ്, റാഷിദ് പി എച്ച്, ബക്കര്‍ മുക്ക് (കെ സി എന്‍), സുബൈര്‍ പളളിക്കാല്‍ (കാസര്‍കോട് വാര്‍ത്ത) തുടങ്ങിയവര്‍ സംബന്ധിച്ചു.

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഡോളേഴ്‌സ് ചര്‍ച്ച് ഫാദര്‍ സന്തോഷ് ലോബോ അനുഗ്രഹ സന്ദേശം നല്‍കി. തായലങ്ങാടി വരദരാജ വെങ്കട്ടരമണ ക്ഷേത്ര ഭാരവാഹികള്‍ ആശംസയര്‍പ്പിക്കാനെത്തി.

Keywords: Kerala, News, Medical camp conducted, Yafa Thayalangadi, Health, Club, Hospital, Yenapoya.

Post a Comment