Join Whatsapp Group. Join now!

ദര്‍ശന സാംസ്‌കാരിക വേദി മാധ്യമശ്രീ പുരസ്‌കാരം റാശിദ് പൂമാടത്തിന്

യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫുമായ റാഷിദ് പൂമാടത്തിന് മാധ്യമശ്രീ പുരസ്‌കാരം. യു എ ഇയില്‍ കലാ സാംസ്‌കാരിക, Gulf, News, Award, Rashid Poomadam, Media
അബുദാബി: (my.kasargodvartha.com 07.11.2017) യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫുമായ റാഷിദ് പൂമാടത്തിന് മാധ്യമശ്രീ പുരസ്‌കാരം. യു എ ഇയില്‍ കലാ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ ദര്‍ശന സാംസ്‌കാരിക വേദി അബുദാബി 10-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് അവാര്‍ഡ് ഏര്‍പെടുത്തിയത്.


ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള കര്‍മശ്രീ പുരസ്‌കാരത്തിന് നാട്ടിലും, വിദേശത്തും ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂയിസ് കുര്യാക്കോസിനേയും തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ ഒമ്പതിന് അബുദാബി മുസഫ്ഫ മലയാളി സമാജത്തില്‍ നടക്കുന്ന നിത്യവസന്തം പ്രേംനസീര്‍ നൈറ്റില്‍ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് പട്ടാമ്പി, സെക്രട്ടറി കൃഷണലാല്‍, സല്‍മാന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ റാഷിദ് പൂമാടം മൂന്ന് വര്‍ഷമായി സിറാജ് ദിനപത്രത്തിന്റെ അബുദാബി റിപോര്‍ട്ടറായി പ്രവര്‍ത്തിക്കുന്നു. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ അച്ചടി മാധ്യമ അവാര്‍ഡ്, യു എ ഇ ഐ എം സി സി കമ്മിറ്റി ഏര്‍പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ അവാര്‍ഡ്, തുടങ്ങിയ ചെറുതും വലുതുമായി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ടി വി കുഞ്ഞഹമ്മദ് - ഫാത്വിമ എന്നിവരുടെ മകനാണ്. പയ്യന്നൂര്‍ സ്വദേശി ഫാത്വിമത്ത് സഫീദയാണ് ഭാര്യ. ഏകമകന്‍ ഐമന്‍ അഹ് മദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Award, Rashid Poomadam, Media.

Post a Comment