Join Whatsapp Group. Join now!

ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്നു: കെ എസ് മാധവന്‍

ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ എസ് മാധവന്‍ പറഞ്ഞു Kerala, Religion, News, Thalangara, Malik Deenar, Uroos, K S Madhavan, Seminar
തളങ്കര: (my.kasargodvartha.com 08.11.2017) ഭരണാധികാരികള്‍ തന്നെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. കെ എസ് മാധവന്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ 'മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍- ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അശോക ചക്രവര്‍ത്തിക്ക് ശേഷം മധ്യകാലത്തെ സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ ആധുനിക ധനവരുമാന മാര്‍ഗം സൃഷ്ടിച്ചെടുത്തത്. നികുതി പിരിവടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവര്‍ വന്ന പേര്‍ഷ്യയില്‍ അതൊക്കെ നിലനിന്നിരുന്നു- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ താജ്മഹല്‍ രാജ്യത്തിന്റെ വെളിച്ചമാണത്. അതിനെ പോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷുകാരോട് പൊരുതിയവരാണ് ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും. എന്നാല്‍ പഴശ്ശിരാജയെ വീരനും ടിപ്പു സുല്‍ത്താനെ അക്രമിയുമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്- കെ എസ് മാധവന്‍ പറഞ്ഞു.

ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. റഹ് മാന്‍ തായലങ്ങാടി, പി എസ് ഹമീദ്, മുജീബ് അഹ് മദ്, ആര്‍ എസ് രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യഹ്‌യ തളങ്കര, എ അബ്ദുര്‍ റഹ് മാന്‍, വിനോദ് ചന്ദ്രന്‍, ബിനോയ് മാത്യു, മദനന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ എം അബ്ദുല്‍ ഹമീദ് ഹാജി, സലീം തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എ ഖാലിദ് സ്വാഗതവും ടി എ ശാഫി നന്ദിയും പറഞ്ഞു.

രാത്രി ഉറൂസ് പരിപാടിയില്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, മാണിയൂര്‍ അഹ് മദ് മുസ്‌ലിയാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അല്‍ ഹാഫിള് മുഹമ്മദ് ബിലാല്‍ മൗലവി നടുമങ്ങാട് സംബന്ധിച്ചു.


വ്യാപാരി നേതാക്കള്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു

തളങ്കര: മാലിക് ദീനാര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ച വ്യാപാരി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ അഹ് മദ് ശരീഫ്, ട്രഷറര്‍ മാഹിന്‍ കോളിക്കര, മേഖലാ പ്രസിഡന്റ് എ എ അസീസ്, കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി കെ നാഗേഷ് ഷെട്ടി, കെ ദിനേശ്, ഇല്ല്യാസ് തുരുത്തി, ശശിധരന്‍, നഈമു അങ്കോല, ഹമീദ് അരമന, റാഫി ഐഡിയല്‍ എന്നിവരടങ്ങിയ സംഘമാണ് ഉറൂസ് നഗരി സന്ദര്‍ശിച്ചത്.

സ്വീകരണ യോഗത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സലീം തളങ്കര പ്രസംഗിച്ചു. ടി എ ഖാലിദ് നന്ദി പറഞ്ഞു.


Keywords: Kerala, Religion, News, Thalangara, Malik Deenar, Uroos, K S Madhavan, Seminar.

Post a Comment