Join Whatsapp Group. Join now!

അതിഥികളെ സ്വീകരിക്കാന്‍ ബാന്‍ഡ് വാദ്യവുമായി ജെ ഇ എം യു പി യിലെ കുരുന്നുകള്‍

അമ്പത്തി എട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും മറ്റു അതിഥികളെയും ബാന്‍ഡ് മേളവുമായി സ്വീകരിച്ചത്Kerala, News, Kalolsavam, JMUP students Band for welcome Guests
ചെമ്മനാട്: (my.kasargodvartha.com 27.11.2017) അമ്പത്തി എട്ടാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും മറ്റു അതിഥികളെയും ബാന്‍ഡ് മേളവുമായി സ്വീകരിച്ചത് കലോത്സവം നടക്കുന്ന സ്‌കൂളിനു തൊട്ടടുത്ത ജമാഅത്ത് ഇ എം യു പി സ്‌കൂളിലെ കുട്ടികള്‍. യു പി കുട്ടികള്‍ക്ക് ജില്ലാ കലോത്സവത്തില്‍ ബാന്‍ഡ് മത്സരമില്ലെങ്കിലും രണ്ടു വര്‍ഷത്തോളമായി ഈ സ്‌കൂളിലെ കുട്ടികള്‍ ബാന്‍ഡ് പരിശീലിക്കുന്നു.

ജില്ലയിലെ സ്വന്തമായി ബാന്‍ഡ് ട്രൂപ് ഉള്ള അപൂവം യു പി സ്‌കൂളുകളില്‍ ഒന്നാണിത്. സ്‌കൂളിലെ ഫിസിക്കല്‍ ട്രെയിനിംഗ് അധ്യാപികയായ കെ പി ലത ടീച്ചറുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ ബാന്‍ഡ് പരിശീലിക്കുന്നത്. സമീപ സ്‌കൂളുകളിലെ പൊതു പരിപാടികള്‍ക്കും ഘോഷ യാത്രകള്‍ക്കും ഈ കുരുന്നുകളുടെ ബാന്‍ഡ് കൊഴുപ്പേകുന്നു. ജ്ഞാനം, ഫാത്വിമത്ത്, അഖില റാനിയ, സുചീന്ദ്രനാഥ്, പാര്‍വതി, ഫാത്വിമത്ത് നൗഷീന, ജബിന്‍ ദിഷാന്‍, സൂരജ് നാരായണ്‍, അബ്ദുല്‍ നിഹാദ്, അന്‍വര്‍ സാദത്ത്, മുഹമ്മദ് വാസിം ബഷീര്‍, അര്‍ജുന്‍ പി, അജ്മല്‍ അലി, സഞ്ജയ് പി, മുഹമ്മദ് റബീബ്, നുഅ്മാന്‍ നിസാര്‍, മുഹമ്മദ് അംനാദ് എന്നീ കുട്ടികളാണ് സംഘത്തില്‍ ഉള്ളത്.

അടുത്ത റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് കുട്ടികള്‍ എന്ന് പരിശീലക ലത പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, JMUP students Band for welcome Guests

Post a Comment