Join Whatsapp Group. Join now!

ജാമിഅ സമ്മേളന സന്ദേശ യാത്ര; പ്രചരണോദ്ഘാടനം ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 55 -ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം Kerala, News, Kasargod, Pattikkadu, SKSSF, Jamiya Conference, Jamiya Conference; SKSSF Propaganda started.
പട്ടിക്കാട്: (my.kasargodvartha.com 20.11.2017) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 55 -ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സ്റ്റുഡന്റ്സ് ഫോറം സംഘടിപ്പിക്കുന്ന സന്ദേശ യാത്രയുടെ പ്രചരണോദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ജില്ലാ ഖാസിയുമായ ആലിക്കുട്ടി മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സെക്രട്ടറിയുമായ പി. മുഹമ്മദ് കുഞ്ഞാണി മുസ്ലിയാര്‍ക്ക് പോസ്റ്റര്‍ കൈമാറി നിര്‍വ്വഹിച്ചു.

Kerala, News, Kasargod, Pattikkadu, SKSSF, Jamiya Conference, Jamiya Conference; SKSSF Propaganda started.

പാണക്കാട് ഹാഫിസ് സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങളാണ് സന്ദേശയാത്ര നയിക്കുന്നത്. സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദ് ശിഹാബ് ഫൈസി കൂമണ്ണ, സ്വാദിഖ് പള്ളംങ്കോട്, അഷ്റഫ് പരപ്പ, ആരിഫ് പാറപ്പള്ളി, നുഅ്മാന്‍ ശാന്തിപ്പള്ള, ഇര്‍ഷാദ് ചെറൂണി, ജുനൈദ് കുമ്പോല്‍, മുഹമ്മദ് പള്ളംങ്കോട്, ബഷീര്‍ ബാറഡുക്ക, അബ്ദുല്‍ ജബ്ബാര്‍ മുനിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനുവരി അഞ്ച്, ആറ് തീയ്യതികളില്‍ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെയാണ് സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. സമാപന പൊതു സമ്മേളനം ബന്തിയോട് വെച്ച് നടക്കുമെന്നും സ്റ്റുഡന്റ്സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Pattikkadu, SKSSF, Jamiya Conference, Jamiya Conference; SKSSF Propaganda started.

Post a Comment