Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; സമകാലീന ഇന്ത്യയെ വരച്ചുകാട്ടി ഷദാബിന്റെ കാര്‍ട്ടൂണ്‍

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു. കലോത്സവങ്ങളിലെ 'ക്ലീഷേ' കാര്‍ട്ടൂണുകളില്‍ നിന്ന് കുതറിമാറി ഉജ്ജ്വല രാഷ്ട്രീയവിമര്‍ശനവുമായി Kerala, News, Kalolsavam, District, School Kalolsavam, Chemnad, Cartoon, Shadab
ചെമ്മനാട്: (my.kasargodvartha.com 26.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു. കലോത്സവങ്ങളിലെ 'ക്ലീഷേ' കാര്‍ട്ടൂണുകളില്‍ നിന്ന് കുതറിമാറി ഉജ്ജ്വല രാഷ്ട്രീയവിമര്‍ശനവുമായി ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സൃഷ്ടി കലോത്സത്തിന്റെ രണ്ടാം ദിനത്തില്‍ വേറിട്ടു നിന്നു. ജി എച്ച് എസ് എസ് ചെമ്മനാടിലെ ഷദാബ് അഹ് മദാണ് 'സെല്‍ഫി' എന്ന വിഷയത്തില്‍ വ്യത്യസ്ത ഭാവനയും രചനാവൈഭവവും കൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

HS cartoon competition: Shadab gets first prize

സമകാലീന ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെ ഒരൊറ്റ പേജില്‍ ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫി പ്രേമത്തോടൊപ്പം ജി എസ് ടി യും നോട്ടുനിരോധനവും ബീഫും പെട്രോള്‍ വില വര്‍ധനവും റോഹിംഗ്യകളുടെ അഭ്യര്‍ത്ഥന നിഷേധിച്ചതും തുടങ്ങി പ്രധാനമന്ത്രിയുടെ 'ട്വിറ്റര്‍ മാനിയ' വരെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. കനലെരിയുന്ന കാര്‍ട്ടൂണുകള്‍കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെ ചുട്ടെരിച്ച അസീം ത്രിവേദിയുടെ സൃഷ്ടികളെ അനുസ്മരിപ്പിക്കുന്നതാണ് ഷദാബിന്റെ കാര്‍ട്ടൂണ്‍.

സ്റ്റേജിതര മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ യു പി വിഭാഗത്തില്‍ 20 പോയിന്റോടെ ബേക്കല്‍ ഉപജില്ലയും എച്ച് എസ് വിഭാഗത്തില്‍ 37 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ലയും, എച്ച് എച്ച് എസ് വിഭാഗത്തില്‍ 48 പോയിന്റോടെ ബേക്കല്‍ ഉപജില്ലയും മുന്നിട്ടുനില്‍ക്കുന്നു. അറബിക്ക് യു പി വിഭാഗത്തില്‍ 15 പോയിന്റ് വീതം നേടി കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. എച്ച് എസ് വിഭാഗത്തില്‍ 35 പോയിന്റുമായി കാസര്‍കോട് ഉപജില്ലയാണ് മുന്നിട്ടുനില്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, District, School Kalolsavam, Chemnad, Cartoon, Shadab.

1 comment

  1. Thank you all ...