Join Whatsapp Group. Join now!

പ്രവാസി ക്ഷേമ നിധി പ്രായ പരിധി ഉയര്‍ത്തണം: ഗ്ലോബല്‍ പ്രവാസി റിട്ടേണ്‍സ് അസോസിയേഷന്‍

പ്രവാസികളുടെ ക്ഷേമനിധി പ്രായം 60 വയസില്‍ കൂടുതലാക്കണമെന്ന് വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ പ്രവാസി റിട്ടേണ്‍സ് അസോസിയേഷന്‍ Kerala, Kasaragod, Age, Association, Chairman, Officer, Membership, Form, Campaign, Function
കാസര്‍കോട്: (my.kasargodvartha.com 22.11.2017) പ്രവാസികളുടെ ക്ഷേമനിധി പ്രായം 60 വയസില്‍ കൂടുതലാക്കണമെന്ന് വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബല്‍ പ്രവാസി റിട്ടേണ്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആറു ജില്ലകള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേമ നിധി മേഖല ബോര്‍ഡ് ഓഫീസില്‍ ഉത്തരവാദപ്പെട്ട ഓഫീസര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്ഷേമനിധി ബോഡ് ചെയര്‍മാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സംഘടനക്ക് ലഭിച്ച മറുപടിയെ യോഗം പ്രശംസിച്ചു. മെമ്പര്‍മാര്‍ക്കുള്ള അംഗത്വ ഫോറം യോഗത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ റഫീഖ് കോട്ടപ്പുറം, അബ്ദുല്‍ മനാഫ്, കെ ടി രാധാകൃഷ്ണന്‍, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുര്‍ റഹ് മാന്‍ ഇബ്രാഹിം, അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് സജാസ് സ്വാഗതവും ഷംസുദ്ദീന്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Age,  Association, Chairman, Officer, Membership, Form,  Campaign, Function, Global Expatriate Returns Association demands increase age limit of expatriate welfare fund

Post a Comment