Join Whatsapp Group. Join now!

പ്രമേഹ രോഗികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണങ്ങള്‍ ഒരുക്കി ആശുപത്രിയിലെ ജീവനക്കാര്‍

പ്രമേഹരോഗികള്‍ വര്‍ദ്ധിക്കുന്നതും ഭക്ഷണ രീതികളില്‍ മാറ്റം വരുത്താത്തതും മൂലം ദുരിതംNews, Kerala, Kasaragod General hospital, Doctors, Staffs, Food, Fruits,
കാസര്‍കോട്:(my.kasargodvartha.com 16/11/2017) പ്രമേഹരോഗികള്‍ വര്‍ദ്ധിക്കുന്നതും ഭക്ഷണ രീതികളില്‍ മാറ്റം വരുത്താത്തതും മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രമേഹരോഗികള്‍ക്ക് കഴിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കി. വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയത്.

സലാഡ, ഗോതമ്പ് മാവിലുണ്ടാക്കി എണ്ണയില്ലാത്ത ചപ്പാത്തിയടക്കമുള്ള നിരവധി വിഭവങ്ങള്‍, ഓറഞ്ച്, പപ്പായ, ചെറുപഴം, പേരക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. ഇതൊക്കെ പ്രമേഹ രോഗികള്‍ക്ക് ഭയം കൂടാതെ കഴിക്കാവുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് രാജാ റാം പറഞ്ഞു. ഡോക്ടര്‍മാരായ കുഞ്ഞിരാമന്‍, പ്രീമ, സന, നേഴ്‌സിംഗ് സൂപ്രണ്ട് ഡോളി, ഹെഡ് നേഴ്‌സുമാരായ മിനി വിന്‍സന്റ്, സുകുമാരി, ലത, ബെറ്റി കെ. പോള്‍, ജീവനക്കാരായ ദീപക്, കവിത, രമ്യ, എന്നിവര്‍ സംബന്ധിച്ചു.

News, Kerala, Kasaragod General hospital, Doctors, Staffs, Food, Fruits, Foods for Sugar patients by General Hospital workers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod General hospital, Doctors, Staffs, Food, Fruits, Foods for Sugar patients by General Hospital workers

Post a Comment