കാസര്‍കോട്: (my.kasargodvartha.com 16.11.2017) വഴിയോര കച്ചവടക്കാര്‍ക്ക് റോഡരികിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും വ്യാപാരം നടത്താന്‍ അനുമതി നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകസ്ഥലം കണ്ടെത്തി പുനരധിവാസം നല്‍കണമെന്നും ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Representational image
ജില്ലാ വ്യാപാര ഭവനില്‍ ചേര്‍ന്ന കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.എ അസീസ് അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സംസ്ഥാനത്ത് ഏകീകരിച്ച ഒരു തീരുമാനം ഉണ്ടാകുന്നത് വരെ പ്രാദേശിക അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പരിശോധനയും പിഴ ഈടാക്കലും അവസാനിപ്പിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ശങ്കരനാരായണ മയ്യ, എ.കെ മൊയ്തീന്‍ കുഞ്ഞി, വെല്‍ക്കം മുഹമ്മദ്, പ്രദീപ് കുമാര്‍, ബേബി വെള്ളരിക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Food grains Dealers, Street trade, Food grains Dealers on Street trade.