Join Whatsapp Group. Join now!

നൂറ്റാണ്ട് തികയുന്ന എല്‍ പി സ്‌കൂളിന് ഇലേണിങ്ങ് റൂമൊരുക്കി പ്രവാസി കൂട്ടായ്മ

പരവനടുക്കം ഗവ. എല്‍ പി സ്‌കൂളിന് (ഈസ്റ്റ്) പുതുതായി ഒരുക്കിയ ഇ.റൂമിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ശതാബ്ദി വര്‍ഷത്തിലേക്ക് കടക്കുന്ന സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും Kerala, News, Paravanadukkam LP School, E learning room, Minister E Chandrashekaran
പരവനടുക്കം: (my.kasargodvartha.com 08.11.2017) പരവനടുക്കം ഗവ. എല്‍ പി സ്‌കൂളിന് (ഈസ്റ്റ്) പുതുതായി ഒരുക്കിയ ഇ.റൂമിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ശതാബ്ദി വര്‍ഷത്തിലേക്ക് കടക്കുന്ന സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. തണല്‍ കൂട്ടായ്മയാണ് ഇ റൂം സ്‌കൂളിന് സംഭാവന ചെയ്തത്.

വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മന്ത്രി സ്‌കൂള്‍ മുറ്റത്തെ പഴയ ആല്‍മരത്തിനു ചുറ്റുമിരുന്ന് കഥകളും പഴയകാല സഹപാഠികളെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവച്ചു. പൊതുവിദ്യാലയത്തെ പുരോഗതിയിലെത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.


സ്‌കൂളിന് ഇലേണിങ്ങ് റൂം ഒരുക്കുകയും സ്‌കൂള്‍ ബില്‍ഡിങ്ങ് ചുവര്‍ ചിത്രങ്ങളാല്‍ മനോഹരമാക്കുകയും ചെയ്ത തണല്‍ കൂട്ടായ്മ പ്രതിനിധി മുസ്തഫ മച്ചിനടുക്കത്തെയും, ചിത്രകാരന്‍ ദിവാകരന്‍ കരിച്ചേരിയേയും സ്‌കൂള്‍ വികസന സമിതി അനുമോദിച്ചു. ഇരുവര്‍ക്കുമുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു.

പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍, ക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ ഗീത ബാലകൃഷ്ണന്‍, അംഗങ്ങളായ രേണുക ഭാസ്‌കരന്‍, സജിത രാമകൃഷ്ണന്‍, പി ടി എ പ്രസിഡന്റ് എം എച്ച് സലീഖ്, വൈസ് പ്രസിഡന്റ് കാര്‍വര്‍ണന്‍ കാവുങ്കാല്‍, മദര്‍ പി ടി എ പ്രസിഡന്റ് ഷീബ രാമകൃഷ്ണന്‍, ചന്ദ്രശേഖരന്‍ കുളങ്ങര, സി മോഹനന്‍, അസ്ലം മച്ചിനടുക്കം എന്നിവര്‍ പ്രസംഗിച്ചു. വികസന സമിതി ചെയര്‍മാന്‍ ബാബു മണിയങ്ങാനം സ്വാഗതം പറഞ്ഞു പ്രധാനാധ്യാപകന്‍ കെ കെ മുരളീധരന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Paravanadukkam LP School, E learning room, Minister E Chandrashekaran.

Post a Comment