ചെമ്മനാട്: (my.kasargodvartha.com 27.11.2017) അറബിക് നാടകത്തില്‍ ജില്ലയില്‍ ഞങ്ങള്‍ തന്നെ കേമന്മാര്‍ എന്ന് തെളിയിച്ച് കൊണ്ട് അഞ്ചാമതും ശ്രീകുമാര്‍ മാഷിന്റെ കുട്ടികള്‍. 58 ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് നാടകത്തില്‍ ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ഇത് അഞ്ചാം തവണയാണ് അറബിക് നാടകത്തില്‍ തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്.
സ്‌കൂളിലെ പ്രൈമറി അധ്യാപകനും പയ്യന്നൂര്‍ കോറോം സ്വദേശിയുമായ ശ്രീകുമാര്‍ മാഷാണ് നാടകം സംവിധാനം ചെയ്തത്. വിദ്യാലയത്തിലെ അറബി അധ്യാപകര്‍ ഇദ്ദേഹത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കി കൂടെയുണ്ട്. സ്വര്‍ഗത്തില്‍ നിന്നും ഭൂമി കാണാന്‍ പുറപ്പെട്ട മാലാഖമാര്‍ ഭൂമിയിലെ പ്രശ്‌ന സങ്കീര്‍ണമായ അവസ്ഥ കണ്ട് സങ്കടപ്പെടുകയും നല്ലൊരു ഭൂമി പടുത്തുയര്‍ത്താന്‍ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് ഇത്തവണത്തെ നാടകത്തിന്റെ പ്രമേയം.
ഇതേ നാടകത്തിലെ ഫയാസ് മികച്ച നടനും സുനൈറ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫയാസ് പി എം നുള്ളിപ്പാടിയിലെ മുഹമ്മദലി - സാറ ദമ്പതികളുടെ മകനാണ്. ആലംപാടി മിനി എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവറായ ശാഫി - റസിയ ദമ്പതികളുടെ മകളാണ് സുനൈറ. തംബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. അബ്ദുല്‍ തമീം, മുഹമ്മദ് ബിലാല്‍, മുഹ് യുദ്ദീന്‍ ജുനൈദ്, ബുര്‍സാന, മുഹമ്മദ് ഇര്‍ഫാന്‍ പാര്‍സി, അഹ് മദ് ആഷിഫ്, നസല്‍ തംസീര്‍, നഫീസത്ത് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
Keywords: Kerala, News, Kalolsavam, Dist. Kalotsavam: TIHSS gets first place in Arabic drama
< !- START disable copy paste -->സ്‌കൂളിലെ പ്രൈമറി അധ്യാപകനും പയ്യന്നൂര്‍ കോറോം സ്വദേശിയുമായ ശ്രീകുമാര്‍ മാഷാണ് നാടകം സംവിധാനം ചെയ്തത്. വിദ്യാലയത്തിലെ അറബി അധ്യാപകര്‍ ഇദ്ദേഹത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കി കൂടെയുണ്ട്. സ്വര്‍ഗത്തില്‍ നിന്നും ഭൂമി കാണാന്‍ പുറപ്പെട്ട മാലാഖമാര്‍ ഭൂമിയിലെ പ്രശ്‌ന സങ്കീര്‍ണമായ അവസ്ഥ കണ്ട് സങ്കടപ്പെടുകയും നല്ലൊരു ഭൂമി പടുത്തുയര്‍ത്താന്‍ സന്ദേശം കൈമാറുകയും ചെയ്യുന്നതാണ് ഇത്തവണത്തെ നാടകത്തിന്റെ പ്രമേയം.