Join Whatsapp Group. Join now!

'കോളിയടുക്കം ജി യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം'

കോളിയടുക്കം ജി യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് സി പി എം പെരുമ്പള ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പെരുമ്പള കമ്മട്ട കുഞ്ഞമ്പുനായര്‍ നഗറില്‍ പതാക ഉയര്‍ത്തി News, Kerala, CPM, Local Conference, GUP School
പെരുമ്പള: (my.kasargodvartha.com 07.11.2017) കോളിയടുക്കം ജി യു പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് സി പി എം പെരുമ്പള ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പെരുമ്പള കമ്മട്ട കുഞ്ഞമ്പുനായര്‍ നഗറില്‍ പതാക ഉയര്‍ത്തി. ജില്ലാസെക്രട്ടറിയറ്റ് അംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു.


ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ, ഏരിയാ സെക്രട്ടറി ടി നാരായണന്‍, എം കുമാരന്‍, എ നാരായണന്‍ നായര്‍, വി വി സുകുമാരന്‍, എം ഗൗരി, ഇ മനോജ്കുമാര്‍, സി മണികണ്ഠന്‍, എസ് വി നടരാജന്‍, ടി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ വി ബാലന്‍ സ്വാഗതവും ചന്ദ്രന്‍ മയ്യാലം നന്ദിയും പറഞ്ഞു. ഇ മനോജ് കുമാര്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

പെരുമ്പളക്കടവില്‍ പൊതുസമ്മേളനം ജില്ലാസെക്രട്ടറിയറ്റ് അംഗം പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ഇ മനോജ്കുമാര്‍ അധ്യക്ഷനായി. ടി മുരളീധരന്‍ സ്വാഗതം പറഞ്ഞു. പെരുമ്പള വൈസി നഗര്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CPM, Local Conference, GUP School.

Post a Comment