കാസര്‍കോട്: (my.kasargodvartha.com 13.11.2017) 64-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നാംഭിച്ച ഘോഷയാത്ര മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് സമാപിച്ചു. ബോമ്മയാട്ടം, ശിങ്കാരി മേളം, യക്ഷഗാന കലാരൂപങ്ങള്‍, കുട്ടികളുടെ ഡിസ്‌പ്ലേ തുടങ്ങിയവ ഘോഷയാത്രക്ക് കൊഴുപ്പേകി.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ദിവാകരന്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ ജയചന്ദ്രന്‍, വി ചന്ദ്രന്‍, കെ മുരളീധരന്‍, സഹകാരികളായ കെ കരുണാകരന്‍ നമ്പ്യാര്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, സി എച്ച് കുഞ്ഞമ്പു, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, ഘോഷയാത്ര ചെയര്‍മാന്‍ എസ് ജെ പ്രസാദ്, കണ്‍വീനര്‍ പി കെ വിനോദ്കുമാര്‍ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.
ജന ശാക്തീകരണം സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് ഈ വര്‍ഷത്തെ സഹകരണ വാരാഘോഷത്തിന്റെ പ്രമേയം. ജില്ലാ തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ലളിത കലാ സദനത്തില്‍ നടക്കും. പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനാകും. എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ - പ്രബന്ധ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം നല്‍കും. തുടര്‍ന്ന് നടക്കുന്ന സഹകരണ സെമിനാര്‍ മുന്‍ എം എല്‍ എ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഐ സി എം അധ്യാപകന്‍ വി എന്‍ ബാബു വിഷയം അവതരിപ്പിക്കും. ജോയിന്റ് രജിസ്ട്രാര്‍ പി റഹീം മോഡറേറ്ററാകും. പ്രമുഖ സഹകാരികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹകരണ സെമിനാറുകള്‍ നടക്കും. വാരാഘോഷത്തിന്റെ സമാപനം 20-ന് പനയാല്‍ സഹകരണ ബാങ്ക് പരിസരത്ത് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Propaganda, Co operative Societies, 64th Anniversary.