ഉദുമ: (my.kasargodvartha.com 23.11.2017) കഴിഞ്ഞ സിപിഎം ഭരണകാലത്ത് ഉദുമ പഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ അഴിമതി കാണിച്ചവരെ പുറത്താക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്ന് ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബേക്കലിലെ ഭിന്നശേഷിക്കാരിയായ യുവതിക്ക് വീടിനും സ്ഥലത്തിനും അനുവദിച്ച സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയതില്‍ വ്യാപകമായ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്. സിഡിഎസ് ചെയര്‍പെഴ്‌സണും ബന്ധപ്പെട്ടവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
യുവതിക്ക് വീടിനും സ്ഥലത്തിനും അനുവദിച്ച സാമ്പത്തിക സഹായം വഴിവിട്ട രീതിയില്‍ ചിലവഴിച്ച് അഴിമതി നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ദിനേശന്‍ ഞെക്ലി അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി ശ്യാംപ്രസാദ് കാശി, വിവേക് പരിയാരം, നിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Uduma, CPM, BJP, BJP on Ashraya corruption.